കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി; ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ സിറിൽ റമഫോസയെ കുറിച്ച് അറിയേണ്ടതെല്ലാം

  • By Desk
Google Oneindia Malayalam News

ദില്ലി: സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഈ വർഷത്തെ റിപബ്ലിക്ക് ദിന പരേഡിലെ മുഖ്യ അതിഥിയായാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. ഭാര്യ ഡോ. ചെഷ്പോ മോത്സെപിയും ഒമ്പത് മന്ത്രിമാരും ഇന്നത തല ഉദ്യോഗസ്ഥരും അടങ്ങുന്ന അമ്പതംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനത്തിനായി എത്തിയത്.

<strong>ആരാണ് പ്രണബ് മുർജി? അമ്പത് വർത്തെ കരുത്തുറ്റ രാഷ്ട്രീയ ജീവിത വഴികൾ ഇങ്ങനെ...</strong>ആരാണ് പ്രണബ് മുർജി? അമ്പത് വർത്തെ കരുത്തുറ്റ രാഷ്ട്രീയ ജീവിത വഴികൾ ഇങ്ങനെ...

ആദ്യമായാണ് സിറിൽ റമഫോസ ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തുന്നത്. നെൽസൺ മണ്ടേലയ്ക്ക് ശേഷം ഇന്ത്യയിലേക്ക് റിബപ്ലിക്ക് ദിനത്തിൽ മുഖ്യാത്ഥിതിയായെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ പ്രസിഡന്റാണ് അദ്ദേഹം എന്ന പ്രത്യേകത കൂടിയുണ്ട്. അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാം...

Cyril Ramaphosa

1952 നവംബർ 17ന് സവറ്റോവിലായിരുന്നു സിറിൽ റമഫോസയുടെ ജനനം. പ്രമുഖ ബിസിനസുകാരനും എല്ലാവരും ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു അദ്ദേഹം .1981 ൽ ബിരുദത്തിന് ശേഷം ഇൻഡിമെൻഡന്റ് ട്രേഡ് യൂമിയൻ മൂവ് മെന്റിൽ പ്രവർവർത്തിച്ചു. 1982 ൽ അദ്ദേഹം നാഷണൽ യൂണിയൻ മൈൻവർക്കേസ്(എൻയുഎം) എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു.

അക്കാലത്തെ ഏറ്റവും ശക്തമായ യൂണിയനിലേക്ക് NUM നെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ 6,000 മുതൽ 3,00,000 അംഗങ്ങളായിരുന്നു അംഗത്വം. 1987 ലെ ദക്ഷിണാഫ്രിക്കയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഖനി തൊഴിലാളികളുടെ പണിമുടക്കിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.

വർണ്ണ വിവേചനത്തിനെതിരെയും തൊഴിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഖനി വ്യവസായം ശക്തിപ്പെടുത്തുന്നതിനും നിരന്തരം പോരാടിയ വ്യക്തിയാണ് സിറിൽ റമഫോസ. വിദ്യാർത്ഥി, ട്രേഡ് യൂമിയൻ രാഷ്ട്രീയ ചരിത്രത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1994 ൽ നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിനുശേഷം രാമാഫൊസ പാർലമെൻറിൽ അംഗമായി. പിന്നീട് ഭരണഘടനാസെക്രട്ടറിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടിയ ആദ്യത്തെ ജനാധിപത്യ ഭരണഘടന രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2009ൽ ദേശീയ ഓർഡർ ഓഫ് ദ്വിതീയ പുരസ്കാരത്തിന് അർഹമായി. 2018 ഫെബ്രുവരിയിൽ ജേക്കബ് സുമാസിന്റെ രാജിക്ക് ശേഷം സിറിൽ റമഫോസ പ്രസിഡന്റായി ചുമതലയേറ്റു.

English summary
South African President Cyril Ramaphosa will grace the Republic Day celebrations tomorrow as the chief guest. This is his first visit to India as a head of state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X