കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പരാജയപ്പെടുമെന്ന് ആശങ്ക; ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ചൊവ്വാഴ്ചത്തെ ഫലം നിര്‍ണായകം

Google Oneindia Malayalam News

Recommended Video

cmsvideo
ചൊവ്വാഴ്ചത്തെ ഫലം നിര്‍ണായകം | Oneindia Malayalam

മുംബൈ: ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ആശങ്ക പരന്നതോടെ ഓഹരി വിപണി കൂപ്പുകുത്തി. രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കില്ലെന്നും ഒരു പക്ഷേ പരാജയപ്പെട്ടേക്കാമെന്നും സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു.

07

ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച ഫലം വരുമ്പോള്‍ ബിജെപി അനുകൂലമാണെങ്കില്‍ വിപണി തിരിച്ചുകയറിയേക്കാമെന്നും നിരീക്ഷകര്‍ വിലയിരുത്തി.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ചൊവ്വാഴ്ച വരുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിയാണ് ഭരിക്കുന്നത്. തെലങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ കോണ്‍ഗ്രസും ഭരിക്കുന്നു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍

രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ തിരിച്ചടി ലഭിച്ചാല്‍ വിപണിയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഉത്തേജക പദ്ധതികള്‍ ഉണ്ടാകില്ലെന്നും നിക്ഷേപം നടത്തുന്നത് വിഡ്ഡിത്തമാകുമെന്നും നിക്ഷേപകര്‍ കരുതുന്നു. ഇതിന്റെ പ്രതിഫലനമാണ് തിങ്കളാഴ്ച വിപണയിയിലുണ്ടായത്.

കൂടാതെ ഓഹരി വിപണിയില്‍ തകര്‍ച്ച പ്രകടമാകാന്‍ മറ്റു ചില കാരണങ്ങളുമുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കവും എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനങ്ങളുമെല്ലാം ഇതില്‍ പ്രധാനമാണ്.

ബിജെപിയുടെ തകര്‍ച്ചയാണ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ പ്രകടമായത്. അത് നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റൂഷണല്‍ ഇക്വിറ്റിയുടെ സഹ മേധാവി സഞ്ജീവ് പ്രസാദ് പറയുന്നു. വിപണി തുറന്ന ഉടനെ ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ് 500 പോയന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.

English summary
D-Street tense as BJP ride in big states seems bumpy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X