Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളത്തില്‍ ഇരട്ടിമധുരം വരുന്നു; 1.2 കോടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷ, ആദ്യം 3 ശതമാനം കൂടും

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിയാറായ വേളയിലാണിത്. ഈ ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് വൈകാതെ വര്‍ധനവ് വരിക. അടുത്ത വര്‍ഷം മുതല്‍ എട്ടാം ശമ്പള കമ്മീഷനായിരിക്കും അടിസ്ഥാനമാക്കുക. 1.2 കോടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമായിരിക്കും പുതിയ തീരുമാനം.

ക്ഷാമബത്തയിലെ വര്‍ധനവ് മൂന്ന് ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളുടെ പ്രഖ്യാപനമാണ് അടുത്തത്. ഈ രണ്ട് പ്രഖ്യാപനങ്ങള്‍ ദീപാവലിയോട് അനുബന്ധിച്ച് പ്രതീക്ഷിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിക്കവെയാണ് പുതിയ വിവരം.

salary hike

ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ ഡിആര്‍ എന്നിവ മൂന്ന് ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ 55 ശതമാനമാണ്. ഇത് 58 ശതമാനം ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിസ്ഥാന ശമ്പളത്തില്‍ ഇത്രയും വര്‍ധനവ് വരുന്നത് ഉദ്യോഗസ്ഥര്‍ക്ക് നേട്ടമാകും. ഓരോ വര്‍ഷവും രണ്ട് തവണയാണ് ഡിഎ മാറ്റം വരുത്തുക. അതിലൊന്ന് ദീപാവലിയുടെ വേളയിലാണ്.

കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് രണ്ടാഴ്ച മുമ്പായിരുന്നു ഡിഎ വര്‍ധിപ്പിച്ചത്. ഒക്ടോബറിലാണ് ദീപാവലി. അതുകൊണ്ടുതന്നെ വൈകാതെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഇതോടൊപ്പം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. ഇതോടെ എട്ടാം ശമ്പള കമ്മീഷന്‍ ഫിറ്റ്‌മെന്റ് പരിധി നിശ്ചയിക്കും. ഇതാണ് എത്രത്തോളം ശമ്പളം വര്‍ധിക്കുമെന്ന് മനസിലാക്കാന്‍ സാധിക്കുന്ന ഘടകം.

ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.8 മുതല്‍ 2.46 വരെ ആകുമെന്ന് പ്രവചനം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മ അടുത്തിടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ശമ്പള വര്‍ധനവ് വിഷയത്തില്‍ കത്തിയച്ചിരുന്നു. ഡിഎ പ്രഖ്യാപനം വൈകുന്നതില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട് എന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴാണ് ശമ്പള കമ്മീഷനെ നിയമിക്കുക. രണ്ട് വര്‍ഷത്തോളം പഠനം നടത്തിയ ശേഷം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇതുപ്രകാരമാകും പിന്നീടുള്ള ശമ്പള വര്‍ധന.

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നടപ്പാക്കാന്‍ രണ്ടുവര്‍ഷത്തോളം വേണ്ടി വന്നിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാകുമോ ഡിഎ വര്‍ധിപ്പിക്കുക, അല്ലെങ്കില്‍ എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മുന്‍കാല അടിസ്ഥാനത്തില്‍ നടപ്പാക്കുകയാണോ ചെയ്യുക എന്നത് ഇനിയും വ്യക്തത വരേണ്ട കാര്യമാണ്.

എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പരിഗണനാ വിഷയങ്ങളും തീരുമാനിച്ചിട്ടില്ല. അതാണ് ദിപാവലിയോട് അനുബന്ധിച്ച് പ്രതീക്ഷിക്കുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.8 മുതല്‍ 2.46 വരെയാണ് പല നിരീക്ഷകരും പ്രവചിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+