കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് 540 രൂപ മാത്രം; കൂടിയാല്‍ 1683 രൂപ, ഡിഎ ഇങ്ങനെ
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. മൂന്ന് ശതമാനം വര്‍ധനവാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ മൊത്തം ഡിഎ 63 ശതമാനമായി. ഈ വര്‍ഷം ആദ്യത്തില്‍ 58 ശതമാനമായിരുന്നു ഡിഎ. കഴിഞ്ഞ ഏപ്രിലില്‍ രണ്ട് ശതമാനം വര്‍ധിപ്പിച്ചതോടെയാണ് 60 ശതമാനമായത്. പുതിയ വര്‍ധിപ്പിച്ച തുക ഇനി കിട്ടുന്ന ശമ്പളത്തോടൊപ്പമുണ്ടാകും.
ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ധിപ്പിച്ചത്. അതായത്, കഴിഞ്ഞ മൂന്ന് മാസം ഡിഎ 63 ശതമാനമാക്കി പരിഗണിച്ചുള്ള തുകയാണ് അടുത്ത ശമ്പളത്തിനൊപ്പം ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയും (ഡിഎ) പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും (ഡിആര്‍) ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൊത്തം 1.17 ലക്ഷം പേര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ നേട്ടം ലഭിക്കുക.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നോക്കിയാണ് എത്ര രൂപ ശമ്പളത്തില്‍ വര്‍ധിക്കുമെന്ന് മനസിലാക്കുക. ബാങ്ക് ബസാര്‍ പുറത്തുവിട്ട കണക്കു പ്രകാരം ലെവല്‍ ഒന്ന് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയാണ്. അതേസമയം, ലെവല്‍ 10 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 56100 രൂപയുമാണ്. ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ ലെവല്‍ ഒന്ന് ജീവനക്കാര്‍ക്ക് 540 രൂപയാണ് അധികം ലഭിക്കുക. ലെവല്‍ 10 ജീവനക്കാര്‍ക്ക് 1683 രൂപയും.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കണക്കാക്കുന്നത് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ്. ഇത് അടിസ്ഥാനമാക്കിയാണ് ഡിഎയും വര്‍ധിപ്പിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ഡിഎ വര്‍ധിപ്പിക്കുക. ഈ വര്‍ഷം രണ്ടുതവണയായി അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടും ചേരുമ്പോള്‍ ഒരു വര്‍ഷത്തെ മൊത്തം വര്‍ധനവ് ജീവനക്കാര്‍ക്ക് ആശ്വാസമാകും.
അതേസമയം, കേന്ദ്ര സര്‍ക്കര്‍ നിലവില്‍ കാത്തിരിക്കുന്നത് എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടിനാണ്. ജീവനക്കാരുടെ സംഘടനകളുടെ അഭിപ്രായം കേട്ട ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് കമ്മീഷന്‍. അടുത്ത വര്‍ഷം പകുതിയോടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമീപിക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ പുതുക്കിയ ശമ്പളമായിരിക്കും ജീവനക്കാര്‍ക്ക് ലഭിക്കുക.
ശമ്പളത്തിലും ആനുകൂല്യങ്ങളിലും വലിയ വര്‍ധനവ് എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ഇതില്‍ പ്രധാനം ഫിറ്റ്‌മെന്റ് ഫാക്ടറാണ്. എത്രത്തോളം ശമ്പളം വര്‍ധിപ്പിക്കുമെന്ന് നിശ്ചയിക്കുക ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ഇതുമായി നിലിവലെ ശമ്പളം ഗുണനം ചെയ്താണ് പുതിയ തുക നിശ്ചയിക്കുക. 2.85 ആയിക്കും ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്നാണ് പൊതുവേ കരുതുന്നത്. ഇതില്‍ മാറ്റം വന്നേക്കാം.


Click it and Unblock the Notifications
