അടിസ്ഥാന ശമ്പളം എത്രയാ? ഡിഎ കൂട്ടിയാലുള്ള പുതിയ ശമ്പളം ഇങ്ങനെ? അറിയാം
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അലവൻസിൽ 3 ശതമാനത്തിന്റെ വർദ്ധനവുണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിലവിലുള്ള 60 ശതമാനത്തിൽ നിന്ന് ഡിഎ നിരക്ക് 63 ശതമാനമായി ഉയരും. അതേസമയം ക്ഷാമബത്ത വർധനവ് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഇന്ന് നടക്കുന്ന കേന്ദ്ര കാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടേക്കുമെന്നാണ് സൂചന.
ഏഴാം ശമ്പള കമ്മീഷൻ്റെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (സി പി ഐ-ഐഡബ്ല്യു) അടിസ്ഥാനപ്പെടുത്തിയാണ് ഡിഎ വർധിപ്പിക്കുക. ജനുവരി മുതൽ ജൂണ്‍ വരെയുള്ള സിപിഐ-ഡബ്ല്യു ഡാറ്റ പ്രകാരം 63 ശതമാനം വർധനവാണ് കണക്കാക്കപ്പെടുന്നത്. ജൂണിലെ സിപിഐ-ഐഡബ്ല്യു 151.9 ആയിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ 63.75 ശതമാനമാണ് ഡിഎ നൽകേണ്ടത്. എന്നാൽ 63 ശതമാനമാക്കി റൌണ്ട് ചെയ്തായിരിക്കും ജീവനക്കാർക്ക് ലഭിക്കുക.നിലവിൽ 60 ശതമാനമാണ് ഡിഎ.

ശമ്പള വർധനവ് എങ്ങനെ
അടിസ്ഥാന ശമ്പളത്തിൻ്റെ ഒരു നിശ്ചിത ശതമാനമായാണ് ഡിഎയായി കണക്കാക്കുന്നത്. അല്ലാതെ ആകെ ശമ്പളമല്ല. ഇതനുസരിച്ച് ഡിഎയിൽ വരുന്ന വർധനവ് എത്രയാകുമെന്ന് പരിശോധിക്കാം
അടിസ്ഥാന ശമ്പളം, നിലവിലെ ഡിഎ, 63 ശതമാനം ആയാൽ, മാസ വർധനവ് എന്നീ ക്രമത്തിൽ
1800, 10800, 11340. അതായത് മാസം 54- രൂപുടെ വർധനവ്
25000, 15000,15750-750 രപയുടെ വർധനവ്
30000, 18000, 18900-900 രൂപ വർധിക്കും
40000,24000,25000 -വർധനവ് 1200
50000,30000, 31500-1500 വർധനവ്
75000,45000, 47250-2250 രൂപ വർധിക്കും.
100000,60,000,63000-3000 രൂപ വർധിക്കും.
മറ്റ് ആനുകൂല്യങ്ങൾ കൂടെ ചേരുമ്പോൾ ആകെ ശമ്പളത്തിൽ മാറ്റം ഉണ്ടാകും.
മുൻകാല പ്രാബല്യത്തോടെ ലഭിക്കുമോ?
ഈ മാസമാണ് ഡിഎ വർധിപ്പിക്കുകയെങ്കിലും ജുലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ തന്നെ തുക ലഭിക്കും. അതായത് നാല് മാസത്തെ തുക ഒറ്റയടിക്ക് ലഭിക്കും. ജനുവരിയിലാണ് ഡിഎ 60 ശതമാനമാക്കി ഉയർത്തിയത്.
എട്ടാം ശമ്പള കമ്മീഷനിൽ പ്രതീക്ഷ
ഇനി കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്നത് എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിനായാണ്. അടുത്ത വർഷം ജുലൈയോടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയായിരിക്കുമെന്ന ചർച്ചകൾ ഇതിനോടകം ശക്തമായിട്ടുണ്ട്. ഫിറ്റ്മെന്റ് ഘടകം 2.57 വരെ ആയിരിക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്. അങ്ങനെയെങ്കിൽ അടിസ്ഥാന ശമ്പളം 18,000 രൂപയിൽൽ നിന്ന് 51,480 രൂപയായി ഉയർന്നേക്കും.


Click it and Unblock the Notifications
