Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎ വര്‍ധനവ് 360 രൂപ മുതല്‍ 7500 രൂപ വരെ; 4 മാസത്തെ തുക മൊത്തം കിട്ടും, ജീവനക്കാര്‍ക്ക് നേട്ടം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധനവിന്റെ പ്രഖ്യാപനം ഉടനെയുണ്ടാകും. സാധാരണ മാര്‍ച്ചില്‍ പ്രഖ്യാപനം ഉണ്ടാകേണ്ടതാണ്. എന്നാല്‍ സാങ്കേതിക കാരണങ്ങളാണ് ഏപ്രിലിലേക്ക് നീണ്ടത്. ദിവസങ്ങള്‍ക്കം ക്ഷാമബത്ത വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനം വരും. ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പതിവായി പ്രഖ്യാപനം വരാറുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ ഒന്ന് മുതല്‍ 18 വരെ ലെവല്‍ ജീവനക്കാരുണ്ട്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപയാണ്. ഏറ്റവും കൂടിയ അടിസ്ഥാന ശമ്പളം 2.5 ലക്ഷം രൂപയും. കാബിനറ്റ് സെക്രട്ടറി പോലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് കൂടിയ അടിസ്ഥാന ശമ്പളം ലഭിക്കുക. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ഡിഎ വര്‍ധിപ്പിക്കുക.

da hike for employee-

അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനം വര്‍ധനവാണ് ഡിഎയില്‍ പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ, മൂന്ന് ശതമാനം വര്‍ധിപ്പിച്ചേക്കും. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് 360 രൂപ മുതല്‍ 540 രൂപ വരെയാണ് ഡിഎ വര്‍ധിക്കുക. 29200 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് 584 മുതല്‍ 876 രൂപ വരെ ഡിഎ വര്‍ധിച്ചേക്കും. രണ്ടര ലക്ഷം അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് 5000 രൂപ മുതല്‍ 7500 രൂപ വരെ വര്‍ധിച്ചേക്കും.

എല്ലാ വര്‍ഷവും രണ്ട് തവണയാണ് ഡിഎ വര്‍ധിപ്പിക്കുന്നത്. ജനനുവരിയിലും ജൂലൈയിലുമാണ് വര്‍ധിപ്പിക്കേണ്ടത്. എന്നാല്‍ ഇതിന്റെ പ്രഖ്യാപനം മാര്‍ച്ചിലും ഒക്ടോബറിലുമാണ് പതിവായി വരുന്നത്. 12 മാസത്തെ വിപണി നിലവാരവും പണപ്പെരുപ്പവും പരിശോധിച്ചാണ് ധനവകുപ്പ് എത്ര തുക പ്രതിമാസ ഡിഎയായി വര്‍ധിപ്പിക്കണം എന്ന് തീരുമാനിക്കുക. ഇക്കാര്യം മന്ത്രിസഭ അംഗീകരിച്ചാല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും.

മുന്‍കാല പ്രാബല്യം ജീവനക്കാര്‍ക്ക് നേട്ടമാകും

എപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചാലും ജനുവരി മുതലും ജൂലൈ മുതലും മുന്‍കാല പ്രാബല്യത്തോടെയാണ് ലഭിക്കുക. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ മാറ്റം വരുത്തിയിട്ടില്ല. സാങ്കേതിക കാര്യങ്ങളാലുള്ള വൈകല്‍ മാത്രമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനം പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

2016ലാണ് ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. അന്ന് ഡിഎ വെറും രണ്ട് ശതമാനം ആയിരുന്നു. ഓരോ വര്‍ഷവും രണ്ട് തവണ വര്‍ധിപ്പിച്ചാണ് ഇന്നത്തെ 58 ശതമാനത്തിലേക്ക് എത്തിയത്. ഇനി രണ്ട് ശതമാനം വര്‍ധിപ്പിച്ചാല്‍ മൊത്തം ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയരും. ശമ്പള വര്‍ധനവിന്റെ എല്ലാ അലവന്‍സുകള്‍ക്കും അടിസ്ഥാന ശമ്പളമാണ് പരിശോധിക്കുക.

എട്ടാം ശമ്പള കമ്മീഷനെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ശമ്പള പരിഷ്‌കരണം അതിന് ശേഷമാകും നിലവില്‍ വരിക. ആ വേളയില്‍ ക്ഷാമബത്ത പൂജ്യമായി മാറും. പിന്നീട് ഓരോ വര്‍ഷവും രണ്ട് തവണയായി വര്‍ധിപ്പിക്കും. പുതിയ ശമ്പള പരിഷ്‌കരണം വരുമ്പോള്‍ അടിസ്ഥാന ശമ്പളത്തില്‍ എത്ര മാറ്റം വരുന്നു എന്നതാണ് പ്രധാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+