Get Updates
Get notified of breaking news, exclusive insights, and must-see stories!

കിട്ടുന്ന പണം മദ്യപ്പിക്കാന്‍ തികയുന്നില്ല, രണ്ട് വയസ്സുകാരനെ കൊന്നു, പെണ്‍മകളെ ഉപേക്ഷിച്ചു

ദില്ലി: അമിത മദ്യപാനം ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് പോയ യുവതിയോട് ഭര്‍ത്താവ് പ്രതികാരം ചെയ്തത് രണ്ട് വയസ്സുകാരനെ കൊന്ന് കനാലില്‍ എറിഞ്ഞ്. ആറും നാലും വയസ്സായ മൂത്ത പെണ്‍കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ച് പിതാവ് പോകുകയായിരുന്നു. കുട്ടികള്‍ക്ക് തലച്ചോറില്‍ അണുബാധ വന്നതിനെ തുടര്‍ന്ന് ചികിത്സിക്കാനുള്ള പണം കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണ് ഇയാള്‍ പറഞ്ഞത്.

ഇളയ ആണ്‍കുട്ടിയ്ക്ക് ശരീരത്തിലുണ്ടായ വൃണം ഉണങ്ങാതെ ത്വക്കില്‍ മുഴുവന്‍ പരന്നിരുന്നു എന്നും പറയുന്നു. രോഗം തനിക്കും പകരുമോ എന്ന ഭയത്തില്‍ കുട്ടിയ ഇയാള്‍ കൊന്ന് കനാലില്‍ എറിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് രോഗം ബാധിച്ചിരുന്നു.

arrest

പണിയെടുത്ത് കിട്ടുന്ന പണം മദ്യപ്പിക്കാന്‍ പോലും തികയുന്നില്ല എന്നാണിയാള്‍ പറയുന്നത്. കുട്ടികളെ ചികിത്സിക്കാനും ഭക്ഷണത്തിനുമുള്ള പണം സമ്പാദിക്കാന്‍ കഴിയുന്നില്ല. കുട്ടികളുടെ അമ്മ മാസത്തില്‍ 500 രൂപ സമ്പാദിച്ചിരുന്നതായും യുവതി പോയതോടെ ആ പണവും നിലച്ചു എന്നും പറയുന്നു.

പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും അയല്‍വാസികളാണ് രക്ഷപ്പെടുത്തിയത്. ചികിത്സയ്ക്കായി ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ചികിത്സയ്ക്കായി യുഎസില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി ആളുകള്‍ ധനസഹായം അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+