കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദയിട്ട സ്ത്രീകളുമുണ്ട് മകനേ...ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിതാവിന്റെ ഉപദേശം

ഫോറസ്റ്റ് റെയ്ഞ്ചറായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ആനന്ദ് സിംഗ് ഉത്തരാഖണ്ഡില്‍ ഇളയ മകനോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ്.

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ ബിജെപി നേതാവ് യോഗി ആദിത്യനാഥിന് പിതാവിന്റെ ഉപദേശം. ഉത്തരാഖണ്ഡിലെ പാഞ്ചൂര്‍ ഗ്രാമത്തിലെ വീട്ടില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ട് മകന് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിയത്.

ഇടവകയിലെ യുവതിയോടൊപ്പം വൈദികന്റെ കറക്കം!പറവൂരില്‍ സദാചാരക്കാര്‍ പിടികൂടിയ വികാരിക്ക് പണികിട്ടി!ഇടവകയിലെ യുവതിയോടൊപ്പം വൈദികന്റെ കറക്കം!പറവൂരില്‍ സദാചാരക്കാര്‍ പിടികൂടിയ വികാരിക്ക് പണികിട്ടി!

കുഞ്ഞാപ്പ പോകണമെന്ന് തങ്ങള്‍ പറഞ്ഞു!പട്ടുമെത്തയില്‍ കിടക്കാനല്ലെന്ന് കുഞ്ഞാപ്പ,ലക്ഷ്യം തുറന്ന യുദ്ധംകുഞ്ഞാപ്പ പോകണമെന്ന് തങ്ങള്‍ പറഞ്ഞു!പട്ടുമെത്തയില്‍ കിടക്കാനല്ലെന്ന് കുഞ്ഞാപ്പ,ലക്ഷ്യം തുറന്ന യുദ്ധം

മിഷേലിന്റെ മരണം;ഫോണും ലഭിച്ചില്ല,ക്രോണിനും അറിയില്ല...ഇനി പ്രതീക്ഷ ഒരാളില്‍! 'അയാളെ' തേടി പോലീസ്...മിഷേലിന്റെ മരണം;ഫോണും ലഭിച്ചില്ല,ക്രോണിനും അറിയില്ല...ഇനി പ്രതീക്ഷ ഒരാളില്‍! 'അയാളെ' തേടി പോലീസ്...

ഫോറസ്റ്റ് റെയ്ഞ്ചറായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ആനന്ദ് സിംഗ് ഉത്തരാഖണ്ഡില്‍ ഇളയ മകനോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ്. ബിജെപിയ്ക്ക് വോട്ട് ചെയ്തവര്‍ക്ക് അവരില്‍ വിശ്വാസമുണ്ടെന്നും, എല്ലാ വിഭാഗം ജനങ്ങളെയും കൂടെനിര്‍ത്തി ഒരുമിച്ചുകൊണ്ടുപോകാന്‍ മകന് കഴിയണമെന്നുമാണ് ആനന്ദ് സിംഗ് പറഞ്ഞത്.

അതൊന്നും മറക്കരുത്...

അതൊന്നും മറക്കരുത്...

പര്‍ദ്ദ ധരിച്ച ഒട്ടേറെ മുസ്ലീം സ്ത്രീകളും ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്. അവരെ സഹായിക്കാന്‍ ബിജെപിയ്ക്കാകുമെന്ന വിശ്വാസത്തിലാണ് അവരെല്ലാം വോട്ട് ചെയ്തി വിജയിപ്പിച്ചത്. മുത്തലാഖ് അടക്കം മുസ്ലീം സ്ത്രീകളും മുസ്ലീം ജനവിഭാഗങ്ങളും നേരിടുന്ന പ്രശ്‌നങ്ങളില്‍ ബിജെപി സര്‍ക്കാരും മകനും അവരെ സഹായിക്കേണ്ടതുണ്ടെന്നും ആനന്ദ് സിംഗ് പറഞ്ഞു.

ആ വിശേഷണം ഒഴിവാക്കാന്‍ ശ്രമിക്കണം...

ആ വിശേഷണം ഒഴിവാക്കാന്‍ ശ്രമിക്കണം...

യോഗി ആദിത്യനാഥ് തീവ്രഹിന്ദുത്വ വാദിയാണെന്ന് കരുതുന്നില്ലെന്നും, അതേസമയം, തീവ്രഹിന്ദുത്വ വാദിയെന്ന വിശേഷണം ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനാകട്ടെയെന്നും പിതാവ് ആശംസിച്ചു.

1994ല്‍ സന്യാസിയായി...

1994ല്‍ സന്യാസിയായി...

1972 ജൂണ്‍ 5നാണ് അജയ് സിംഗ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ് ജനിച്ചത്. പൗരിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കോദ്വാറില്‍ നിന്ന് ബിഎസ്എസിയും, ഗോരഖ്പൂരില്‍ നിന്ന് എംഎസ്എസിയും നേടി. പിജി പഠനശേഷം 1994ലാണ് അദ്ദേഹം സന്യാസത്തിലേക്ക് തിരിയുന്നത്.

English summary
Dad to Adityanath: Women in burqa too voted for you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X