• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദാദ്ര-നാഗര്‍ ഹവേലി എംപി മുംബൈയില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സംശയം, കുറിപ്പ് കണ്ടെത്തി

മുംബൈ: ദാദ്ര-നാഗര്‍ ഹവേലിയിലെ സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കര്‍ മരിച്ച നിലയില്‍. മുംബൈയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ നിന്നാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. അതേസമയം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം പറയാന്‍ സാധിക്കൂ എന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

മോഹന്‍ ദേല്‍ക്കറുടെ മരണം കടുത്ത ഞെട്ടലുണ്ടാക്കുന്നതാണ് ദാദ്ര-നാഗര്‍ ഹവേലി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ഫേത്തിസിംഗ് ചൗഹാന്‍ പഞ്ഞു. ഭാരതീയ നവശക്തി പാര്‍ട്ടിയില്‍ അംഗമായ ദേല്‍ക്കര്‍ 2019ല്‍ ഏഴാം തവണയാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സില്‍വസയില്‍ ജനിച്ച കര്‍ഷകനായിരുന്നു അദ്ദേഹം. മുമ്പ് ദല്‍ക്കര്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതികളിലും അംഗമായിരുന്നിട്ടുണ്ട്. മുമ്പ് കോണ്‍ഗ്രസിലായിരുന്നു അദ്ദേഹം. ദാദ്ര-നാര്‍ ഹവേലി മേഖലയില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു ദേല്‍ക്കര്‍.

2019ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. 2004 മുതല്‍ ദേല്‍ക്കര്‍ ദാദ്ര-നാഗര്‍ ഹവേലി മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നുണ്ട്. ജെജെ ആശുപത്രിയില്‍ വെച്ചാണ് ദേല്‍ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. അതേസമയം ഹോട്ടല്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ എത്ര ദിവസത്തോളം എംപി താമസിച്ചുവെന്നാണ് അന്വേഷിച്ചത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ വര്‍ഷം ദാദ്ര-നാഗര്‍ ഹവേലിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജെഡിയുവുമായി അദ്ദേഹം ദേല്‍ക്കര്‍ സഖ്യമുണ്ടാക്കിയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട ശേഷമായിരുന്നു ഈ സഖ്യമുണ്ടായത്. ജെഡിയുവുമായി ദേല്‍ക്കര്‍ സഖ്യമുണ്ടാക്കിയത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. കുറച്ച് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. അതേസമയം മുംബൈയില്‍ ചില ജോലിയുമായി ബന്ധപ്പെട്ടാല്‍ ദേല്‍ക്കാര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി.

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
dadra and nagar haveli mp mohan delkar found dead in a hotel, police suspect suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X