ദാദ്രി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലി, മറ്റൊരു പ്രതിയുടെ ഭാര്യയ്ക്ക് ജോലിയും 8 ലക്ഷം രൂപയും
ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട കേസിലെ പ്രതിയായ രവീണ് സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്കൂളില്‍ ജോലിയും നല്‍കും.
ലക്നൗ: ദാദ്രിയില്‍ മുഹമ്മദ് അഖ്ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്കി ബി.ജെ.പി സര്‍ക്കാര്‍. കേസിലെ പ്രധാന പ്രതിയടക്കം, ജോലിയില്ലാത്തവര്‍ക്കാണ് ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കുന്നത്. ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട കേസിലെ പ്രതിയായ രവീണ് സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്കൂളില്‍ ജോലിയും നല്‍കും.
ഉത്തര്‍ പ്രദേശിലെ ബിജെപി എം.എൽ.എ തേജ്പാല്‍ സിങ് നഗര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകക്കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എം.എല്‍.എ അറിയിച്ചിട്ടുണ്ട്.2016 സെപ്തംബര്‍ 28നാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 52കാരനായ മുഹമ്മദ് അഖ്ലാക്കിനെ അടിച്ചുകൊന്നത്. അതേസമയം പ്രതികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനെ കുറിച്ച് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ അഖ്ലക് കൊലക്കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണെന്നും കേസില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അഖ്ലാകിന്റെ കുടുംബം അഭിപ്രായപ്പെട്ടു.

അഖ്ലാകിന്റെ കൊലപാതകികള്‍ ആരാണെന്ന് ഈ രാജ്യം മുഴുവന്‍ ചോദിക്കുകയാണ്. കേസ് മുന്നോട്ട് നീങ്ങുന്നില്ല. ഇതില്‍ നിന്നും തങ്ങള്‍ എന്താണ് മനസിലാക്കേണ്ടതെന്നും സഹോദരന് മുഹമ്മദ് ജന്‍ ചോദിക്കുന്നുണ്ട്. അഖ്ലകിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന വാര്‍ത്ത നാഷണല്‍ ഹിന്ദി ഡെയ്ലിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications