കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലി, മറ്റൊരു പ്രതിയുടെ ഭാര്യയ്ക്ക് ജോലിയും 8 ലക്ഷം രൂപയും

ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട കേസിലെ പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്‌കൂളില്‍ ജോലിയും നല്‍കും.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ലക്നൗ: ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി ബി.ജെ.പി സര്‍ക്കാര്‍. കേസിലെ പ്രധാന പ്രതിയടക്കം, ജോലിയില്ലാത്തവര്‍ക്കാണ് ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കുന്നത്. ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട കേസിലെ പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്‌കൂളില്‍ ജോലിയും നല്‍കും.

അവസാനം ട്രംപിന്റെ മനസ് മാറുന്നു, ഉത്തരകൊറിയയുമായി ചർച്ചക്ക് തയ്യാർ, നയതന്ത്ര നിലപാടുകളിൽ അയവ്?അവസാനം ട്രംപിന്റെ മനസ് മാറുന്നു, ഉത്തരകൊറിയയുമായി ചർച്ചക്ക് തയ്യാർ, നയതന്ത്ര നിലപാടുകളിൽ അയവ്?

ഉത്തര്‍ പ്രദേശിലെ ബിജെപി എം.എൽ.എ തേജ്പാല്‍ സിങ് നഗര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകക്കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എം.എല്‍.എ അറിയിച്ചിട്ടുണ്ട്.2016 സെപ്തംബര്‍ 28നാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 52കാരനായ മുഹമ്മദ് അഖ്‌ലാക്കിനെ അടിച്ചുകൊന്നത്. അതേസമയം പ്രതികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനെ കുറിച്ച് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ അഖ്‌ലക് കൊലക്കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണെന്നും കേസില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അഖ്‌ലാകിന്റെ കുടുംബം അഭിപ്രായപ്പെട്ടു.

ട്രംപിന്റെ ഗുഡ് ലിസ്റ്റിൽ പാകിസ്താനും, ബന്ധം മെച്ചപ്പെടുത്താൻ നീക്കം, സർക്കാരിനെ തുണച്ചത് ഭീകരർട്രംപിന്റെ ഗുഡ് ലിസ്റ്റിൽ പാകിസ്താനും, ബന്ധം മെച്ചപ്പെടുത്താൻ നീക്കം, സർക്കാരിനെ തുണച്ചത് ഭീകരർ

dhathri

അഖ്‌ലാകിന്റെ കൊലപാതകികള്‍ ആരാണെന്ന് ഈ രാജ്യം മുഴുവന്‍ ചോദിക്കുകയാണ്. കേസ് മുന്നോട്ട് നീങ്ങുന്നില്ല. ഇതില്‍ നിന്നും തങ്ങള്‍ എന്താണ് മനസിലാക്കേണ്ടതെന്നും സഹോദരന്‍ മുഹമ്മദ് ജന്‍ ചോദിക്കുന്നുണ്ട്. അഖ്‌ലകിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന വാര്‍ത്ത നാഷണല്‍ ഹിന്ദി ഡെയ്‌ലിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
Fifteen of those accused of lynching Mohammad Akhlaq in Bishahra village of Dadri in September 2015, over suspicion of storing beef in his house, have landed contractual jobs with NTPC Limited,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X