കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി സംഭവം:ഫോറന്‍സിക് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അഖിലേഷ് യാദവ്

Google Oneindia Malayalam News

ലക്‌നൗ: ദാദ്രി സംഭവത്തില്‍ അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഗോമാംസമാണെന്ന് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ലാബിലേക്കയച്ച സാമ്പിള്‍ എവിടെനിന്നാണ് അയച്ചതെന്നും ആര്‍ക്കാണ് അയച്ചതെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒരു കൊലപാതകം നടന്നാല്‍ ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക.

ഇവിടെ നേര്‍ വിപരീതമായാണ് സംഭവിക്കുന്നത്. ആര് എന്തു കഴിക്കണമെന്നുളള കാര്യത്തില്‍ ആരും ഇടപെടേണ്ടതില്ലെന്നും അഖിലേഷ് പറഞ്ഞു. അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്നായിരുന്നു ഉത്തര്‍പ്രദേശ് വെറ്ററിനറി വകുപ്പിന്റെ റിപ്പോര്‍ട്ട്. വെറ്ററിനറി വകുപ്പിന്റെ കീഴിലുളള മധുര വെറ്ററിനറി ഫോറന്‍സിക് ലാബിലാണ് പുതിയ പരിശോധന നടന്നത്.

akhilesh-yadav-23-

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28നാണ് ദാദ്രിയില്‍ അഖ്‌ലാഖ് കൊലചെയ്യപ്പെട്ടത്. ഗോവധം നടത്തിയെന്നാരോപിച്ച് ജനക്കൂട്ടം ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ അഖ്‌ലാഖിന്റെ മകന്‍ ദാനിഷിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വീട്ടിലുണ്ടായിരുന്നത് ഗോമാംസമാണെന്ന ലാബ് ഫലം തള്ളിക്കളഞ്ഞ അഖ്‌ലാഖിന്റെ കുടുംബം ഇത് രാഷ്ട്രീയക്കളിയാണെന്ന് ആരോപിച്ചിരുന്നു

English summary
Uttar Pradesh Chief Minister Akhilesh Yadav today questioned the authenticity of the forensic report which stated that the meat found from Dadri lynching victim Mohammad Akhlaq’s house was of “cow or its progeny”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X