ദാദ്രിയിലെ ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എംപി
ദാദ്രി: ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്ത് ബിസാര ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഓരോ ദിവസവും ബിജെപി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരനായ ഒരു മനുഷ്യനെ ഭക്ഷണത്തിന്റെ പേരില്‍ തല്ലിക്കൊന്ന ഹിന്ദു തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കാനാണ് ബിജെപിയുടെ പ്രമുഖ നേതാക്കളുടെ ശ്രമം.
വിഷയത്തിന്റെ തുടക്കം മുതല്‍ തീവ്രഹിന്ദു വിഭാഗത്തിന് പിന്തുണപ്രഖ്യാപിച്ചു രംഗത്തുവന്ന ബിജെപി എംപി ആദിത്യനാഥ് വീണ്ടും പ്രകോപന പ്രസ്താവനയുമായി രംഗത്തെത്തി. അക്രമം നടത്തിയ സംഘത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്നും വേണമെങ്കില്‍ തോക്കുകള്‍ തന്നെ നല്‍കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു.

ബിസാര ഗ്രാമപ്രദേശത്തെ നിരോധനാജ്ഞ ലംഘിച്ച് കടന്നുചെല്ലാന്‍ ഒട്ടേറെ ഹിന്ദുസംഘടനകള്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഹിന്ദു യുവ വാഹിനി എന്ന പേരിലുള്ള ഒരുസംഘം ബുധനാഴ്ച പോലീസുമായി സംഘര്‍ഷത്തിനടുത്തെത്തി. പോലീസിന്റെ പീഡനത്തിന് ഇരയാകുന്ന ഹിന്ദുക്കളെ സഹായിക്കാനാണ് തങ്ങള്‍ പോകുന്നതെന്നായിരുന്നു ഇവരുടെ നേതാവ് പറഞ്ഞത്.
വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധ്വി പ്രാചിയും സ്ഥലത്ത് കടന്നുകയറാന്‍ ശ്രമിച്ചിരുന്നു. കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സംരക്ഷിച്ച് സഹായം നല്‍കാനാണ് പോകുന്നതെന്നായിരുന്നു ഇവര്‍ പറഞ്ഞതെങ്കിലും പോലീസ് ഇവരെ തടഞ്ഞു തിരിച്ചയച്ചു. സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും ഏകപക്ഷീയമായ നടപടികളാണ് ഉണ്ടാകുന്നതെന്ന് ഇവര്‍ ആരോപിച്ചു.












Click it and Unblock the Notifications