ദാദ്രിക്ക് സമാനം മധ്യപ്രദേശിലും: പശുവിറച്ചി സൂക്ഷിച്ചെന്ന് ആരോപണം ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം
ഭോപ്പാല്‍: പശുവിറച്ചി കൈവശം വച്ചെന്ന് ആരോപിച്ച് ല മധ്യപ്രദേശില്‍ ദമ്പതികളെ ട്രെയിനില്‍ മര്‍ദ്ദനത്തിന് ഇരയായി. ഖുഷിനഗര്‍ എക്‌സ്‌പ്രെസില്‍ യാത്ര ചെയ്ത മുഹമ്മദ് ഹുസൈന്‍ (43) നസീമ (38) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം.
ദാര്‍ദ ജില്ലയിലെ ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ ഗുരുരകഷക് സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. എ്ന്നാല്‍ തങ്ങള്‍ ആട്ടിറച്ചി മാത്രമേ കഴിക്കാറുവെന്ന് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. എന്നാല്‍ ട്രെയിനില്‍ കണ്ടെത്തിയ സൂക്ഷിച്ച പൊതി ആരുടേതാണെന്ന് അറിയില്ല.

പൊതി കണ്ടെത്തിയ സംഘം തന്നെയും ഭാര്യയെയും മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.
ഉത്തരപ്രദേശിലെ ദാദ്രിയില്‍ നടന്ന സംഭവത്തിന് സമാനമാണിത്. പശുവിറച്ചി് സൂക്ഷിച്ചുവെന്ന് ആരോപിച്ച 50 കാരനായ മുഹമ്മദ് അഖ്‌ലാഖി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.












Click it and Unblock the Notifications