ദാദ്രിയിലെ സംഭവം സാമുദായികവത്ക്കരിക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ
ദാദ്രി:ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ നാട്ടുക്കാര്‍ തല്ലിക്കൊന്ന സംഭവം സാമുദായികവത്ക്കരിക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. ബീഫ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരുടെ വീട്ടില്‍ ഇത് സൂക്ഷിക്കുകയും കൊലപാതകത്തില്‍ വരെ എത്തിയതും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു, സംഭവത്തെ സാമുദായിക പ്രശ്‌നമായി കണക്കാകരുത്, ഇതിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
'യുപിയിലെ എതിര്‍പ്പിനെ നിസാരമായി കാണാന്‍ സാധിക്കില്ല. ഇതില്‍ ഭരണക്കൂടത്തിനും ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഇത്തരത്തില്‍ മൃഗങ്ങളെ മോഷ്ടിക്കുന്നതും കൊന്നു തിന്നുനതും അയല്‍ ഗ്രാമങ്ങളില്‍ മുന്‍പും റിേപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും' കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ.

ബീഫി കഴിച്ചെന്നും വീട്ടില്‍ സൂക്ഷിച്ചെന്നും ആരോപിച്ചാണ് ദാദ്രിയിലെ മധ്യവയസ്‌കനെ നാട്ടുക്കാര്‍ തല്ലികൊന്നത്. ഇയാളുെട മകനും മര്‍ദനമേറ്റ് ആശുപത്രിയിലാണ്.വീട്ടില്‍ സൂക്ഷിച്ചത് ബീഫ് അല്ലെന്നും മട്ടന്‍ ആയിരുന്നു എന്നുമാണ് വീട്ടുക്കാരുടെ വാദം.
മാംസം ഏതാണെന്നു കണ്ടുപിടിക്കാന്‍ ഫോറന്‍സിക് പരിശോനക്കായി കൊണ്ടുപോയിരുന്നു.












Click it and Unblock the Notifications