ദാദ്രി കൊലപാതകം, സാഹിത്യകാരന് അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി
ദില്ലി: ദാദ്രി കൊലപാതകത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. അഖ്ലാഖിന്റെ വീട്ടില്‍ ആട്ടിറച്ചിയായിരുന്നു സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായതോടെ പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമായിരിക്കുകയാണ്. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഉറുദു സാഹിത്യകാരന് റഹ്മാന് അബ്ബാസ് തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡ് തിരിച്ചു നല്കി.
എഴുത്തുകാരായ നയന്‍താര സെഹ്ഗാളിനും അശോക് ബാജ്പേയിക്കും പിന്നാലെയാണ് റഹ്മാന് അബ്ബാസും അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കിയിരിക്കുന്നത്. ഉറുദു സമൂഹത്തിന് മുഴുവന്‍ വേദനിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്ന് റഹ്മാന് അബ്ബാസ് പറഞ്ഞു. അതുകൊണ്ടു തന്നെ അവാര്‍ഡ് തിരിച്ചു നല്കാന് തീരുമാനിച്ചു.

മറ്റു ഉറുദു സാഹിത്യകാരന്മാരും സംഭവത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിനു ചുറ്റും അനീതിയാണ് നടക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. 2011ല്‍ ആണ് റഹ്മാന് അബ്ബാസ് മൂന്നാമത്തെ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കുന്നത്.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അഖ്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications