കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം, സാഹിത്യകാരന്‍ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ദാദ്രി കൊലപാതകത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. അഖ്‌ലാഖിന്റെ വീട്ടില്‍ ആട്ടിറച്ചിയായിരുന്നു സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായതോടെ പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമായിരിക്കുകയാണ്. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഉറുദു സാഹിത്യകാരന്‍ റഹ്മാന്‍ അബ്ബാസ് തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കി.

എഴുത്തുകാരായ നയന്‍താര സെഹ്ഗാളിനും അശോക് ബാജ്‌പേയിക്കും പിന്നാലെയാണ് റഹ്മാന്‍ അബ്ബാസും അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കിയിരിക്കുന്നത്. ഉറുദു സമൂഹത്തിന് മുഴുവന്‍ വേദനിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്ന് റഹ്മാന്‍ അബ്ബാസ് പറഞ്ഞു. അതുകൊണ്ടു തന്നെ അവാര്‍ഡ് തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു.

novelistrahmanabbas

മറ്റു ഉറുദു സാഹിത്യകാരന്‍മാരും സംഭവത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിനു ചുറ്റും അനീതിയാണ് നടക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. 2011ല്‍ ആണ് റഹ്മാന്‍ അബ്ബാസ് മൂന്നാമത്തെ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കുന്നത്.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

English summary
After writer Nayantara Sahgal and poet Ashok Vajpeyi, Urdu novelist Rahman Abbas has announced that he would be returning the Maharashtra State Urdu Sahitya Academy Award as a mark of protest against the Dadri lynching incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X