ദാദ്രി വീണ്ടും ചൂട് പിടിക്കുന്നു; ദാദ്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഉത്തര്‍പ്രദേശ്: ദാദ്രിയിലെ ബീഫ് വിവാദം വീണ്ടും കൊഴുക്കുന്നു. ദാദ്രിയില്‍ ജനകൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഗോമാംസം തന്നെ ആണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം. പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനങ്ങള്‍ കൂട്ടം കൂടി നില്ക്കുന്നതും യോഗം ചേരുന്നതും നിരോധിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നാവശ്യപെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. മഹാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചാലും മഹാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് ബിജെപി നേതാവ് സഞ്ജയ് റാണ പറഞ്ഞു. കേസിലെ പ്രതിയുടെ ബന്ധുകൂടിയാണ് റാണ. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ മുഴുവന്‍ വെറുതെ വിടണമെന്നാണ് ജനകൂട്ടത്തിന്റെ ആവശ്യം.
കൊല്ലപ്പെട്ട അഖ്ലാഖിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നല്കിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും പിന്‍വലിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. പുറത്തു വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് യുപി സര്‍ക്കാരും കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളായ ഹിന്ദുക്കളാണെന്നും എംപി പറഞ്ഞിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications