കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി വീണ്ടും ചൂട് പിടിക്കുന്നു; ദാദ്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: ദാദ്രിയിലെ ബീഫ് വിവാദം വീണ്ടും കൊഴുക്കുന്നു. ദാദ്രിയില്‍ ജനകൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഗോമാംസം തന്നെ ആണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം. പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും യോഗം ചേരുന്നതും നിരോധിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നാവശ്യപെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. മഹാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.

Akhlaq

നിരോധനാജ്ഞ പ്രഖ്യാപിച്ചാലും മഹാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് ബിജെപി നേതാവ് സഞ്ജയ് റാണ പറഞ്ഞു. കേസിലെ പ്രതിയുടെ ബന്ധുകൂടിയാണ് റാണ. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ മുഴുവന്‍ വെറുതെ വിടണമെന്നാണ് ജനകൂട്ടത്തിന്റെ ആവശ്യം.

കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും പിന്‍വലിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. പുറത്തു വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് യുപി സര്‍ക്കാരും കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളായ ഹിന്ദുക്കളാണെന്നും എംപി പറഞ്ഞിരുന്നു.

English summary
Nine months after Mohammed Akhlaq was killed by a mob on the suspicion that his family and he were eating beef in their home, hundreds of villagers near his house say they must meet this evening to demand that a police case be filed for cow slaughter against Mr Akhlaq's relatives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X