പത്തുവര്‍ഷമായി ആടിനെപ്പോലും കൊന്നിട്ടില്ലെന്ന് അഖ്ലാഖിന്റെ മകന്
ദാദ്രി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ മകന് പറയുന്നു പത്തുവര്‍ഷമായി തങ്ങള്‍ ആടിനെപോലും കൊന്നിട്ടില്ലെന്ന്. ദാദ്രിയില്‍ നിലനില്‍ക്കുന്ന പ്രത്യേക മതസൗഹൃദ അന്തരീക്ഷം തകരരുത് എന്നാഗ്രിച്ചാണ് ഈദ് ദിനത്തില്‍ ആടിനെപോലും കൊല്ലുന്നത് ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ സര്‍താജ് പറയുന്നു.
ആടുമാടുകളെ കൊല്ലാറില്ലെന്ന കാര്യം അഖ്ലാഖിന്റെ മകളുടെ ഭര്‍ത്താവും ശരിവെച്ചു. സംഭവദിവസം ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയാണ്. മോദിനഗറില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പിടിച്ചെടുത്താണ് ബീഫ് എന്ന് ആരോപിച്ചതും പിന്നീട് അഖ്ലാഖിനെ മര്‍ദ്ദിച്ചു കൊന്നതെന്നും അഖ്ലാഖിന്റെ മകളുടെ ഭര്‍ത്താവ് വസീം പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ മോദിനഗര്‍ സ്വദേശിയാണ് വസീം. അഖ്ലാഖിന്റെ മൂത്തമകളെ വിവാഹം ചെയ്തിരിക്കുന്ന ഇയാള്‍ നോയ്ഡയില് താമസിച്ചുവരികയായിരുന്നു. സപ്തംബര്‍ 27ന് ബക്രീദ് ആഘോഷങ്ങള്‍ക്ക് ശേഷം വസീം ദാദ്രിയില്‍ നിന്നും തിരിച്ചുപോയിരുന്നു. സപ്തംബര്‍ 28നാണ് രാജ്യത്തെ പിടിച്ചുലച്ച കൊലപാതകം നടന്നത്.
ഇരുനൂറോളം വരുന്ന ജനക്കൂട്ടം വീടിനകത്ത് കടന്നുചെന്ന് അഖ്ലാഖിനെ പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ പിന്നീട് മരിച്ചു. പിതാവിനെ അക്രമിക്കുന്നത് തടയാനെത്തിയ അഖ്ലാഖിന്റെ മകനും പരിക്കേറ്റു. ഇയാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications