കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കേസിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു; മരണകാരണം കെട്ടിച്ചമച്ചതോ!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. റോബിന്‍ ഏലിയാസ് രവിയാണ് മരിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച പ്രതിയ്ക്ക് കിഡ്‌നി തകറായിരുന്നുവെന്നാണ് പൊലീലീസ് നല്‍കുന്ന വിവരം. ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിഡ്‌നിക്കും തകരാറും ശ്വസനത്തിനെ ബാധിച്ച തകരാറുകളുമാണ് മരണ കാരണമെന്നാണ് ചികിത്സ ഡോക്ടറുടെ സ്ഥിരീകരണം എന്നാല്‍ പൊലീസിന്റെ കള്ളക്കളിയാണെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ വാദം. ആശുപത്രിയിലെത്തിക്കുമ്പോള്‍ രോഗിക്ക് കിഡ്‌നി തകരാറുകളും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമാതീതമായി ഉയര്‍ന്നിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

jailinmates

എന്നാല്‍ ജയിലില്‍ മര്‍ദിച്ചിതിനെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്നും ജയിലധികൃതരാണ് മരണത്തിന് ഉത്തരവാദികളെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആദ്യം നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവിടെ നിന്നും മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മാത്രമേ മരണകാരണം സംബന്ധിച്ച വ്യക്തമായ കാരണങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ. അഖ്‌ലാഖ് വധക്കേസിലെ 18 പ്രതികളില്‍ ഒരാളാണ് റോബിന്‍. ബീഫ് കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ മകനും ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു.

English summary
Dadri lynching case accused dies in judicial custody.Police says kidney failure, but family is not ready to accept, alleges jail official is responsible for his death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X