കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം: അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് പശുവിറച്ചിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

  • By Jisha
Google Oneindia Malayalam News

നോയിഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശുവിറച്ചിയായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന ഉത്തര്‍പ്രദേശ് വെറ്റിനറി വകുപ്പിന്റെ റിപ്പോര്‍ട്ടിനു വിരുദ്ധമായ ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വെറ്റിനറി വകുപ്പിനുകീഴിലുള്ള മഥുര വെറ്റിനറി ഫോറന്‍സിക് ലാബാണ് നേരത്തെ അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച മാംസത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചത്.

അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മാസം പൊലീസ് മഥുരയിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ പശുവിന്റെയോ പശുക്കുട്ടിയുടെയോ മാംസമാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കശാപ്പുചെയ്യാന്‍ അനുമതിയില്ലാത്ത മൃഗത്തിന്റെ മാംസമാണ് അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

mohammed-akhlaq

വീട്ടില്‍ പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാക്കിനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത് ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ 2015 സെപ്റ്റംബര്‍ 28 നായിരുന്നു സംഭവം. ആക്രമണത്തില്‍ അഖ്ലാക്കിന്റെ മകന്‍ ഡാനിഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രാജ്യത്ത് പ്രതിഷേധം ആളിപ്പടരുന്നതിന് കാരണമായ സംഭവത്തിനാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്.

English summary
Dadri lynching case: Meat seized from Akhlaq’s home is beef, says forensic report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X