ദാദ്രി കൊലപാതകം, അഖ്ലഖിന്റെ കുടുംബത്തിന് നാല് ഫ്ളാറ്റുകള്‍!
ദില്ലി: ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധ്യവയസ്കന് മുഹമ്മദ് അഖ്ലഖിന്റെ കുടുംബത്തിന് സര്‍ക്കാര്‍ വീണ്ടും നഷ്ടപരിഹാരം നല്കി. അഖ്ലഖിന്റെ കുടുംബത്തിന് നാല് ഫ്ളാറ്റുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. ഗ്രെയ്റ്റര്‍ നോയിഡയിലാണ് നാല് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത്.
അഖ്ലഖിന്റെ ഭാര്യയുടെയും സഹോദരങ്ങളായ ജാന്‍ മുഹമ്മദ്, അഫ്സല് അഹമ്മദ്, സമീല്‍ അഹമ്മദ് എന്നിവരുടെ പേരിലുമാണ് ഫ്ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് അഖ്ലഖിന്റെ കുടുംബത്തിന് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. രണ്ട് മാസം മുന്‍പ് ഫ്ളാറ്റുകള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

24 ലക്ഷം രൂപ വിലവരുന്ന ഫ്ളാറ്റാണ് ഇവര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മാറ്റിവെച്ച 9.5ലക്ഷം രൂപയാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തിലാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മധ്യവയസ്കനെ വീട്ടില്‍ കയറി അടിച്ചുകൊന്നത്. മുഹമ്മദ് അഖ്ലഖ് എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ദാദ്രി കൊലപാതകത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ചെറുതൊന്നുമല്ലായിരുന്നു. ഇന്ത്യയെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു ഈ കൊലപാതകവും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications