കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം, അഖ്‌ലഖിന്റെ കുടുംബത്തിന് നാല് ഫ്‌ളാറ്റുകള്‍!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധ്യവയസ്‌കന്‍ മുഹമ്മദ് അഖ്‌ലഖിന്റെ കുടുംബത്തിന് സര്‍ക്കാര്‍ വീണ്ടും നഷ്ടപരിഹാരം നല്‍കി. അഖ്‌ലഖിന്റെ കുടുംബത്തിന് നാല് ഫ്‌ളാറ്റുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. ഗ്രെയ്റ്റര്‍ നോയിഡയിലാണ് നാല് ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത്.

അഖ്‌ലഖിന്റെ ഭാര്യയുടെയും സഹോദരങ്ങളായ ജാന്‍ മുഹമ്മദ്, അഫ്‌സല്‍ അഹമ്മദ്, സമീല്‍ അഹമ്മദ് എന്നിവരുടെ പേരിലുമാണ് ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് അഖ്‌ലഖിന്റെ കുടുംബത്തിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. രണ്ട് മാസം മുന്‍പ് ഫ്‌ളാറ്റുകള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

dadri

24 ലക്ഷം രൂപ വിലവരുന്ന ഫ്‌ളാറ്റാണ് ഇവര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മാറ്റിവെച്ച 9.5ലക്ഷം രൂപയാണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തിലാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മധ്യവയസ്‌കനെ വീട്ടില്‍ കയറി അടിച്ചുകൊന്നത്. മുഹമ്മദ് അഖ്‌ലഖ് എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ദാദ്രി കൊലപാതകത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ചെറുതൊന്നുമല്ലായിരുന്നു. ഇന്ത്യയെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു ഈ കൊലപാതകവും.

English summary
Greater Noida Developmental Authority handed over four flats to the kin of Mohammed Akhlaq, who was brutally lynched by a frenzied mob in Dadri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X