ദാദ്രി കൊലപാതകത്തിന് പിന്നില്‍ ബീഫല്ലെന്ന് എബിവിപി
വിവാദമായ ദാദ്രി കൊലപാതകത്തിന് കാരണമായത് ബീഫ് ഉപയോഗമല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ എ ബി വി പിയുടെ ശ്രമം. കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന് ഒരു പെണ്‍കുട്ടിയുമായി ഉള്ള പ്രണയബന്ധമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആര്‍ എസ് എസിന്റെ വിദ്യാര്‍ഥി സംഘടനയായ എ ബി വി പി പറയുന്നത്. എന്നാല്‍ ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റുകയായിരുന്നത്രെ.
അഖ്‌ലാഖിന്റെ മകന് ഹിന്ദു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നത്രെ. നവംബര്‍ 1 മുതല്‍ 3 വരെ നടക്കുന്ന എ ബി വി പി സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കാനാണ് തീരുമാനം. സമ്മേളനത്തിന്റെ ഒന്നാം ദിവസം പ്രീണന രാഷ്ട്രീയം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം പറയുമെന്നാണ് അറിയുന്നത്.

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലുള്ള മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് എ ബി വിയുടെ നിലപാട്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അഖ്‌ലാഖിന്റെ കുടുംബത്തെ ആക്രമിച്ചത് എന്നായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ - എ ബി വി പി അവാദ് റീജിയന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സത്യ ഭാനെ ഉദ്ധരിച്ച് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ബി ജെ പി - ആര്‍ എസ് എസ് നേതാക്കള്‍ ആരും ഇത് വരെ ഇത്തരത്തില്‍ ഒരു സാധ്യത പറഞ്ഞിട്ടില്ല. ക്ഷേത്രത്തില്‍ നിന്ന് പശുവിനെ മോഷ്ടിച്ചതിനാണ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. അതേസമയം അഖ്‌ലാഖിന്റെ വീട്ടില്‍ ബീഫ് ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും പിടിച്ചെടുത്തത് ആട്ടിറച്ചിയാണ് എന്നായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്.












Click it and Unblock the Notifications