ദാദ്രി കൊലപാതകം; ബിജെപി നേതാവും മകനും ഉള്‍പ്പെടെ 15 പേര്‍ക്ക് കുറ്റപത്രം
ലക്നൗ: രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ട ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് സഞ്ജയ് റാണയും മകന് വിശാലും ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളായവരെല്ലാം ബിജെപിയുമായോ സംഘ്പരിവാര്‍ സംഘടനയുമായോ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ്.
വീട്ടില്‍ ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ദാദ്രിയിലെ മുഹമ്മദ് അഖ്ലാക്കിനെ ഒരുസംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, കുറ്റപത്രത്തില്‍ ബീഫ് എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ മൃതപ്രാണനാക്കിയ അഖ്ലാക്കിന്റെ മകന് ഡാനിഷ് ആയിരിക്കും കേസിലെ മുഖ്യസാക്ഷി. ഇയാള്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍ കഴിയുകയാണ്.

ബിജെപി പ്രാദേശിക നേതാവ് സഞ്ജയ് റാണയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് പോലീസ് അന്വേഷണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി ഉന്നത നേതാക്കള്‍ പ്രതികളെ രക്ഷിക്കാനായി രംഗത്തെത്തിയിരുന്നു.
സപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഹമ്മദ് അഖ്ലാക്കിന്റെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് സ്ഥലത്തെ ക്ഷേത്രത്തില്‍ നിന്നുമാണ് അറിയിപ്പുണ്ടായത്. ഇതേ തുടര്‍ന്ന് ഒത്തുകൂടിയ അക്രമികള്‍ അഖ്ലാക്കിന്റെ വീട് ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അഖ്ലാഖ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മകന് ഡാനിഷ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications