കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം; ബിജെപി നേതാവും മകനും ഉള്‍പ്പെടെ 15 പേര്‍ക്ക് കുറ്റപത്രം

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ട ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് സഞ്ജയ് റാണയും മകന്‍ വിശാലും ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളായവരെല്ലാം ബിജെപിയുമായോ സംഘ്പരിവാര്‍ സംഘടനയുമായോ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ്.

വീട്ടില്‍ ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിനെ ഒരുസംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, കുറ്റപത്രത്തില്‍ ബീഫ് എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ മൃതപ്രാണനാക്കിയ അഖ്‌ലാക്കിന്റെ മകന്‍ ഡാനിഷ് ആയിരിക്കും കേസിലെ മുഖ്യസാക്ഷി. ഇയാള്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍ കഴിയുകയാണ്.

dadri-murder-case

ബിജെപി പ്രാദേശിക നേതാവ് സഞ്ജയ് റാണയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് പോലീസ് അന്വേഷണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി ഉന്നത നേതാക്കള്‍ പ്രതികളെ രക്ഷിക്കാനായി രംഗത്തെത്തിയിരുന്നു.

സപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് സ്ഥലത്തെ ക്ഷേത്രത്തില്‍ നിന്നുമാണ് അറിയിപ്പുണ്ടായത്. ഇതേ തുടര്‍ന്ന് ഒത്തുകൂടിയ അക്രമികള്‍ അഖ്‌ലാക്കിന്റെ വീട് ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അഖ്‌ലാഖ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മകന്‍ ഡാനിഷ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

English summary
Dadri Lynching; UP police files chargesheet against 15 people, including a juvenile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X