കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധഹാനുവില്‍ വേറിട്ട നീക്കം; സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കോണ്‍ഗ്രസും എന്‍സിപിയും!!

Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഇക്കുറി ശക്തമായ പോരാട്ടത്തിനൊരുങ്ങുരയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ശിവസേന-ബിജെപി സഖ്യത്തെ തൂത്തെറിയണം എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് മന്ത്രം. ഈ പ്രാവിശ്യവും കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമാണ് ഇവിടെ സിപിഎമ്മും. നാല് സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സഖ്യത്തിലാണെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ കോണ്‍ഗ്രസുമായി സൗഹൃദ മത്സരങ്ങളാണ് നടക്കുക.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?

എന്നാല്‍ സംസ്ഥാനത്തെ ഒറ്റ മണ്ഡലത്തില്‍ മാത്രം ഇക്കുറി വേറിട്ടൊരു മത്സരം നടക്കും. ധാനാഹുവില്‍. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കായി കോണ്‍ഗ്രസും എന്‍സിപിയും വിബിഎയും ഒന്നിച്ച് നില്‍ക്കും.

നാല് പേര്‍

നാല് പേര്‍

നാല് മണ്ഡലങ്ങ്ങളിലാണ് ഇക്കുറി സിപിഎം മത്സരിക്കുന്നത്. സോലാപൂര്‍ സെന്‍ട്രലില്‍ നിന്ന് മുന്‍ എംഎല്‍എയായ നര്‍സ്സയ്യ അദാം, നാസിക് വെസ്റ്റില്‍ നിന്ന് ട്രേഡ് യൂണിയന്‍ നേതാവ് ഡോ ഡിഎല്‍ കരാഡ്, കലവാന്‍ മണ്ഡലത്തില്‍ നിന്നും മുതിര്‍ന്ന നേതാവും ഏഴ് തവണ എംഎല്‍എയുമായ ജെ പി ഗാവിറ്റ്, ധാനഹുവില്‍ നിന്ന് ട്രൈബല്‍ നേതാവായ വിനോദ് നിക്കോളെ എന്നിവരാണ് മത്സരിക്കുന്നത്.

സിപിഎമ്മിന് പിന്തുണ

സിപിഎമ്മിന് പിന്തുണ

ഇതില്‍ മൂന്ന് സീറ്റുകളിലും എന്‍സിപിയും കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ സിപിഎം സൗഹൃദ മത്സരത്തിനാണ് ഒരുങ്ങുന്നത്. അതേസമയം ധഹാനുവില്‍ വേറിട്ട നീക്കമാണ് സഖ്യം നടത്തുന്നത്. ധഹാനു പിടിച്ചെടുക്കാന്‍ ഇത്തവണ സിപിഎമ്മിനെ കോണ്‍ഗ്രസും ബിവിഎയും എന്‍സിപിയം പിന്തുണയ്ക്കും.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ധഹാനുവില്‍ ബിജെപിയുടെ പാസ്കല്‍ ധനാരെയാണ് സിറ്റിങ്ങ് എംഎല്‍എ. ചൊവ്വാഴ്ച വിനോദ് നിക്കോള്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എന്‍സിപി നേതാക്കളും ഉണ്ടായിരുന്നു. ധഹാനു ഞങ്ങളുടെ തട്ടകമാണ്. 2014 ല്‍ പരാജയപ്പെട്ടെങ്കിലും ഇക്കുറി ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് വിജയിക്കും. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് പാറ്റേണ്‍ സിപിഎമ്മിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ടെന്ന് പാര്‍ട്ടി ദേശീയ കമ്മിറ്റി അംഗം അശോക് ധവാലെ പറഞ്ഞു.

സമവായത്തില്‍ എത്തും

സമവായത്തില്‍ എത്തും

നാസിക് വെസ്റ്റില്‍ എന്‍സിപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ ഇറക്കില്ലെന്നാണ് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ അവിടെ എന്‍സിപിയില്‍ നിന്നുള്ള അപൂര്‍വ്വ ഹിരേ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തുമെന്നും ധവാല പറഞ്ഞു.

പ്രഖ്യാപിച്ചിട്ടില്ല

പ്രഖ്യാപിച്ചിട്ടില്ല

അതേസമയം വിബിഎ നേതാവ് പ്രകാശ് അംബേദ്കര്‍ നാസിക് വെസ്റ്റില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥി ഡോ ഡിഎല്‍ കരാടിന് പിന്തുണ പ്രഖ്യാപിച്ചു. വിബിഎയുടെ പിന്തുണ ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ തനിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് കാരാട് പ്രതികരിച്ചു. എന്‍സിപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മത്സരിക്കുക. അതേസമയം ഇതുവരെ എന്‍സിപി ഇവിടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

യുഡിഎഫിന് തലവേദന; ലീഗ് സ്ഥാനാര്‍ത്ഥിയെ വെട്ടാന്‍ വിമതന്‍, അനുനയ നീക്കവുമായി നേതൃത്വം

സെക്സും ചോക്ലേറ്റും വിസ്കിയും; ലൈംഗികതയില്‍ വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തിയ ഗാന്ധിജി

English summary
Dahanu, the only seat where the Opposition is united in support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X