പുതിയ രോഗികൾ കുറയുന്നു, എന്നാൽ രണ്ടാം തരംഗം തീർന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
ദില്ലി: രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായും എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചതായി പറയാനാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 13 ശതമാനം ആണ് കുറവ് വന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം ഇപ്പോഴും ശക്തമാണ് എന്നത് കൊണ്ട് തന്നെ നമ്മള്‍ വളരെ ശ്രദ്ധയും ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഭല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

രാജ്യത്തെ 90 ജില്ലകളിലായാണ് 80 ശതമാനം പുതിയ കൊവിഡ് കേസുകളുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ 19, തമിഴ്‌നാട്ടിലെ 15, കേരളത്തിലെ 14, ഒഡിഷയിലെ 11, ആന്ധ്ര പ്രദേശിലെ 10, ആസാമിലെ 9, കര്‍ണാടകത്തിലെ 8 ജില്ലകളിലായാണ് രാജ്യത്തെ 80 ശതമാനം വരുന്ന പുതിയ കൊവിഡ് കേസുകളുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
Recommended Video
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസില്‍ നിന്നും രാജ്യത്ത് എങ്ങനെയാണ് കൊവിഡ് വ്യാപിച്ചത് എന്നും ആ വൈറസ് കാരണമുണ്ടായ ദുരിതങ്ങളും മറക്കരുതെന്ന് ഭല്‍റാം ഭാര്‍ഗവ പറയുന്നു. നമുക്ക് ജാഗ്രത കൈവിടാറായിട്ടില്ല. കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളള പ്രദേശങ്ങളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുക എന്നതാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications