കൊല്ലുന്നത് എന്റെ സംസ്കാരം അല്ല: 'കാട്ടിലെ മോദി'ക്ക് പറയാനുള്ളത്; മാന്‍ vs വൈല്‍ഡിലെ ദൃശ്യങ്ങള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബിയര്‍ ഗ്രില്‍സ് നടത്തിയ 'മാന്‍ വേഴ്സസ് വൈല്‍ഡിലെ' എക്സക്ലൂസീവ് ദൃശ്യങ്ങള്‍ ഡിസ്കവറി ചാനല്‍ പുറത്തുവിട്ടു. ഉത്തരാഘണ്ഡിലെ ജിം കോര്‍ബേറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഡിസ്കവറി ചാനല്‍ പുറത്തുവിട്ട നാല് മിനുട്ട് ദൈര്‍ഘ്യമുള്ള പ്രിവ്യൂവില്‍ ഉള്ളത്. കാട്ടിലെ അതിജീവനത്തെക്കുറിച്ച് വ്യക്തമാക്കുന്ന ബിയര്‍ ഗ്രില്‍സിന് വന്യജീവി സംരക്ഷണം, സ്വച്ഛ് ഭാരത് എന്നിവയെക്കുറിച്ചുള്ള പ്രധാന്യമാണ് പ്രധാനമന്ത്രി ബോധ്യപ്പെടുത്തുന്നത്.
വീഡിയോ ഡെലിഹണ്ട് ആപ്പില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വന്യജീവികളെ അപകടകാരികളായി കണക്കാക്കരുതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ പ്രകൃതിയെ വെല്ലുവിളിക്കുകയാണെങ്കിൽ മനുഷ്യര്‍ക്ക് പോലും എല്ലാം ഭീഷണിയാകുമെന്ന് ദൃശ്യങ്ങളില്‍ മോദി പറയുന്നു. സ്വയം പ്രതിരോധത്തിനാണെങ്കില്‍ പോലും കൊല്ലുന്നത് എന്റെ സംസ്കാരം അല്ല. എന്നാൽ ഈ ആയുധം ഇത് ഞാൻ നിങ്ങൾക്കായി കൂടെ കരുതാം- ബിയര്‍ ഗ്രില്‍സ് നല്കിയ ആയുധം കയ്യില്പിടിച്ച് നരേന്ദ്രമോദി പറഞ്ഞു.

മോദിയോടൊപ്പമുള്ള 'മാന്‍ വേഴ്സസ് വൈല്‍ഡിന്റ' ദൃശ്യങ്ങള്‍ നേരത്തെ ബിയര്‍ ഗ്രില്‍സ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. ചങ്ങാടത്തിലൂടെയും വനാന്തരങ്ങളിലൂടേയും മോദി സഞ്ചരിക്കുന്ന ദൃശങ്ങളായിരുന്നു ബിയര്‍ ഗ്രില്‍സ് പുറത്തുവിട്ടത്. പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ചുള്ള അനുഭവം നരേന്ദ്ര മോദി പിന്നീട് പങ്കുവെക്കുകയും ചെയ്തു.
പര്‍വതങ്ങളും വനങ്ങളുമടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിച്ചതിന്റെ അനുഭവമാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ പ്രചോദിപ്പിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ജീവിതം ചിത്രീകരിക്കുന്ന പ്രകൃതിയെ ആവിഷ്കരിക്കുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് വളരെ താല്പര്യം തോന്നിയെന്നും മോദി വ്യക്തമാക്കിയിരുന്നു.
People across 180 countries will get to see the unknown side of PM @narendramodi as he ventures into Indian wilderness to create awareness about animal conservation & environmental change. Catch Man Vs Wild with PM Modi @DiscoveryIN on August 12 @ 9 pm. #PMModionDiscovery pic.twitter.com/MW2E6aMleE
— Bear Grylls (@BearGrylls) July 29, 2019
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications