കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ നിന്ന് ഇന്ത്യയ്ക്കായി ജോഷ്, ആത്മനിർഭർ ഭാരതിന് മുതൽക്കൂട്ടാകാൻ ഡെയ്ലി ഹണ്ടിന്റെ ജോഷ് ആപ്പ്

Google Oneindia Malayalam News

ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ രാജ്യം സ്വയംപര്യാപ്തമാവുക എന്ന ലക്ഷ്യത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. രാജ്യം ആത്മനിര്‍ഭര്‍ പദ്ധതി വഴി സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിരവധി തവണ രാജ്യത്തോട് സംസാരിച്ചിട്ടുമുണ്ട്. ആത്മനിര്‍ഭര്‍ ഭാരതമെന്ന സ്വപ്‌നത്തിലേക്ക് മികച്ച ഒരു സംഭാവന നല്‍കിയിരിക്കുകയാണ് ഡെയ്‌ലി ഹണ്ട്.

josh

ജോഷ് ആപ്പ് ആണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്‌നത്തിന് മുതല്‍ക്കൂട്ടായി ഡെയ്‌ലി ഹണ്ട് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈവായി ജോഷ് ആപ്പ് ഡെയ്‌ലി ഹണ്ട് രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട, ഇന്ത്യന്‍ ആപ്പ് എന്ന് ഒറ്റവാക്കില്‍ ജോഷ് ആപ്പിനെ വിശേഷിപ്പിക്കാവുന്നതാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ തദ്ദേശീയമായി ഡെയ്‌ലി ഹണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണ് ജോഷ് ആപ്പ്.

ഇന്ത്യയില്‍ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ. അതായത് എല്ലാ അര്‍ത്ഥത്തിലും ജോഷ് ആപ്പ് തദ്ദേശീയമാണ്. ലോക്കല്‍ ഫോര്‍ വോക്കല്‍ എന്നുളള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഡെയ്‌ലി ഹണ്ട് ജോഷ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ 12 ഭാഷകളിലായി ജോഷ് ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിനകം തന്നെ ജോഷ് ആപ്പ് വിജയകരമായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ജോഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്.

രംഗത്ത് വന്ന് ദിവസങ്ങള്‍ക്കുളളില്‍ തന്നെ വലിയ തരംഗമായി സൈബര്‍ ലോകത്തെ വിപ്ലവം ആയി മാറിയിരിക്കുകയാണ് ജോഷ് ആപ്പ്. സ്വയംപര്യാപ്തമായ ഒരു ഭാരതം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചുവെന്ന് ഡെയ്‌ലി ഹണ്ടിന് വേണ്ടി വീരേന്ദ്ര ഗുപ്തയും ഉമംഗ് ബേദിയും പറഞ്ഞു. ജോഷില്‍ മുഴുവനായും ഇന്ത്യന്‍ രുചികള്‍ മാത്രമായിരിക്കും. പ്രാദേശിക ആപ്പ് ആണെങ്കിലും നിലവാരം ആഗോളമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ഷോര്‍ട്ട് വീഡിയോകള്‍ സൃഷ്ടിക്കാനും പങ്ക് വെയ്ക്കാനും സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് ആണ് എന്നതാണ് ജോഷിന്റെ പ്രത്യേകത.ടിക് ടോകിലേതിന് സമാനമായി ജോഷ് ആപ്പില്‍ വീഡിയോകള്‍ നിര്‍മ്മിക്കാം. ഇംഗ്ലീഷ്, മലയാളം, കന്നട, തമിഴ് അടക്കമുളള ഭാഷകള്‍ ജോഷ് ആപ്പില്‍ ഉപയോഗിക്കാനാവും. ജോഷ് ആപ്പിലേക്ക് ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല എന്ന പ്രത്യേകതയുമുണ്ട്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജോഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് നിലവില്‍ ജോഷ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ആപ്പില്‍ കയറിക്കഴിഞ്ഞാല്‍ ഇഷ്ടമുളള ഭാഷ തിരഞ്ഞെടുക്കാം. ആപ്പിന്റെ ഹോം പേജില്‍ ട്രെന്‍ഡിംഗ്, മ്യൂസിക്, ഡാന്‍ഡ് അടക്കമുളള നിരവധി വീഡിയോകള്‍ കാണാം.

English summary
Dailyhunt launches Josh App, that is Made in India and Made for India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X