Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷീരകർഷകന്റെ പശുക്കളെ ഗോരക്ഷകർ പിടിച്ചെടുത്തു; പിന്നിൽ ബിജെപി നേതാവ്, നോക്കു കുത്തിയായി പോലീസ്

ജയ്പൂർ: ആൽവാർ സ്വദേശി സുബ ഖാൻ എന്ന കർഷകന്റെ വീട്ടിലെ 51 പശുക്കളെ ഗോരക്ഷ സേന കടത്തികൊണ്ടുപോയി. ശുഭ ഖാന്‍ പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് പോലീസുകാരോടൊപ്പമെത്തിയാണ് ഗോരക്ഷാ പ്രവർത്തകർ പശുക്കളെ പിടിച്ചെടുത്തത്. ഇപ്പോൾ പശുക്കള്‍ തന്റെയാണെന്നും ഉപജീവനമാര്‍ഗമെന്നും തെളിയിക്കാനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ശുഭ ഖാനും കുടുംബവും.

കടത്തികൊണ്ട് പോയ പശുക്കൾ ബിജെപി നേതാവ് ശ്രീകൃഷ്ണ ഗുപ്തയുടെ ഗോശാലയിലായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. അതേസമയം ബലപ്രയോഗത്തിലൂടെ പശുക്കളെ കൊണ്ടുപോകുമ്പോഴും പോലീസ് നോക്കി നിന്നതേയുള്ളെന്ന് ശുഭ ഖാന്റെ ഭാര്യ ബസേരി ഖാന്‍ പറഞ്ഞു.

Cow

ഞങ്ങള്‍ പശുക്കടത്തുകാരാണെന്ന് അവര്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ച എന്നെ അവര്‍ തള്ളി വീഴ്ത്തി. അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ച്ചക്കാരായി നോക്കിനിൽക്കുകയായിരുന്നെന്ന് ബസേരി ഖാൻ പറഞ്ഞു. ഗോശാലയില്‍ വെച്ച് ഇതിനോടകം തന്നെ ഒരു പശു ചത്തു. പശുക്കളുടെ ഉടമസ്ഥതയേക്കുറിച്ച് അന്വേഷിക്കാനായി ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. പശുവിന്റെ ഉടമസ്ഥർ തങ്ങളാണെന്ന് തെളിയിക്കാൻ നെട്ടോട്ടമോടുകയാണ് സുബ ഖാനും കുടുംബവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+