ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്; ബാങ്കിംഗ് മേഖലയിലേക്കുള്ള തപാൽ വകുപ്പിന്റെ ചുവടുവയ്പ്പ്
ദില്ലി: ബാങ്കിംഗ് മേഖലയിലേക്കുള്ള തപാൽ വകുപ്പിന്റെ ചുവടുവയ്പ്പാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്. 2018 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെ 650 ജില്ലകളിൽ തപാൽ വകുപ്പ് ഇതിനോടകം തന്നെ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ശാഖകൾ ആരംഭിച്ചു കഴിഞ്ഞു. തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയുടെ സഹായത്തോടെ വേഗത്തിൽ പണമിടപാടുകൾ എല്ലാവരിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടത്തരക്കാരാണ് പ്രധാനമായും ഐപിപിബിയുടെ ഗുണഭോക്താക്കൾ. രാജ്യത്തെ 1.5 ലക്ഷം തപാൽ ഓഫീസുകളിൽ ഇതിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു.

കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നിവയ്ക്ക് പുറമെ പണം അടയ്ക്കാനുള്ള സൗകര്യം, പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം, ഗുണഭോക്താവിന് നേരിട്ട് പണം നല്‍കാനുള്ള സൗകര്യം (ഡയറക്ട് ബനഫിക്ട് ട്രാന്‍സ്ഫര്‍) തുടങ്ങിയ സംവിധാനങ്ങൾ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി ഒരുക്കിയിട്ടുണ്ട്. ബില്ലടയ്ക്കാനുള്ള സംവിധാനം, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും ഐപിപിബി വഴി ലഭ്യമാക്കിയിട്ടുണ്ട്.
കത്തുകൾക്കും പാഴ്സലുകൾക്കും പുറമെ പോസ്റ്റ്മാൻ ബാങ്കിംഗ് സേവനങ്ങളും നമ്മുടെ വീട്ടുമുറ്റത്ത് എത്തുക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഡിജിറ്റൽ പണമിടപാടുകൾ പ്രോഹത്സാഹിപ്പിക്കാനും, പ്രധാനമന്ത്രി ഫസൽ ഭിമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി യോജന തുടങ്ങിയ പദ്ധതികളുടെ ഗുണങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഐപിപിബി ലക്ഷ്യമിടുന്നു.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications