കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്; ബാങ്കിംഗ് മേഖലയിലേക്കുള്ള തപാൽ വകുപ്പിന്റെ ചുവടുവയ്പ്പ്

  • By Desk
Google Oneindia Malayalam News

ദില്ലി: ബാങ്കിംഗ് മേഖലയിലേക്കുള്ള തപാൽ വകുപ്പിന്റെ ചുവടുവയ്പ്പാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്. 2018 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെ 650 ജില്ലകളിൽ തപാൽ വകുപ്പ് ഇതിനോടകം തന്നെ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ശാഖകൾ ആരംഭിച്ചു കഴിഞ്ഞു. തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയുടെ സഹായത്തോടെ വേഗത്തിൽ പണമിടപാടുകൾ എല്ലാവരിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇടത്തരക്കാരാണ് പ്രധാനമായും ഐപിപിബിയുടെ ഗുണഭോക്താക്കൾ. രാജ്യത്തെ 1.5 ലക്ഷം തപാൽ ഓഫീസുകളിൽ ഇതിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു.

ippb

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയ്ക്ക് പുറമെ പണം അടയ്ക്കാനുള്ള സൗകര്യം, പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം, ഗുണഭോക്താവിന് നേരിട്ട് പണം നല്‍കാനുള്ള സൗകര്യം (ഡയറക്ട് ബനഫിക്ട് ട്രാന്‍സ്ഫര്‍) തുടങ്ങിയ സംവിധാനങ്ങൾ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് വഴി ഒരുക്കിയിട്ടുണ്ട്. ബില്ലടയ്ക്കാനുള്ള സംവിധാനം, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും ഐപിപിബി വഴി ലഭ്യമാക്കിയിട്ടുണ്ട്.‌

കത്തുകൾക്കും പാഴ്സലുകൾക്കും പുറമെ പോസ്റ്റ്മാൻ ബാങ്കിംഗ് സേവനങ്ങളും നമ്മുടെ വീട്ടുമുറ്റത്ത് എത്തുക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഡിജിറ്റൽ പണമിടപാടുകൾ പ്രോഹത്സാഹിപ്പിക്കാനും, പ്രധാനമന്ത്രി ഫസൽ ഭിമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി യോജന തുടങ്ങിയ പദ്ധതികളുടെ ഗുണങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഐപിപിബി ലക്ഷ്യമിടുന്നു.

രാഹുൽ ഈശ്വറിന് പിന്നാലെ സ്വാമി സന്ദീപാനന്ദഗിരിയും.. സ്വാമിക്കെതിരെ മീ ടൂ ആരോപണവുമായി യുവതി!രാഹുൽ ഈശ്വറിന് പിന്നാലെ സ്വാമി സന്ദീപാനന്ദഗിരിയും.. സ്വാമിക്കെതിരെ മീ ടൂ ആരോപണവുമായി യുവതി!

താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്; തനിക്ക് ആ സ്ഥാനം വേണ്ട, നിലപാട് വ്യക്തമാക്കി രാഹുല്‍താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്; തനിക്ക് ആ സ്ഥാനം വേണ്ട, നിലപാട് വ്യക്തമാക്കി രാഹുല്‍

English summary
Dak sevaks- Key providers of the financial services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X