അഹിംസ പ്രചരിപ്പിക്കണമെന്ന് കമല്‍ഹാസനോട് ദലൈലാമ
ചെന്നൈ: സിനിമയിലൂടെ അഹിംസ പ്രചരിപ്പിക്കണമെന്ന് ഉലകനായകന് കമല്‍ഹാസനോട് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചെന്നൈയിലെ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കാണ് ഇങ്ങനെയൊരു ഉപദേശം കമല്ഹാസന് ലഭിച്ചത്. ഭാരതം ലോകത്തിനു മുന്നില്‍ തെളിയിച്ചു കൊടുത്ത അഹിംസയുടെ സന്ദേശങ്ങള്‍ എല്ലാവരിലും എത്തണം. അതിനു പറ്റിയ മാര്‍ഗം സിനിമയാണ്.
സിനിമയിലൂടെ അഹിംസ പ്രചരിപ്പിക്കണമെന്നാണ് ദലൈലാമ പറഞ്ഞത്. ആത്മീയ കാര്യങ്ങളില്‍ കമല്‍ഹാസനു പ്രത്യേക താല്‍പ്പര്യമുണ്ട്. അതുകൊണ്ടുതന്നെയാണ് ദലൈലാമയുമായി ഒരു കൂടിക്കാഴ്ച നടത്തിയത്. സിനിമകളോ ടെലിവിഷന്‍ പരിപാടികളോ കാണാത്തയാളാണ് ദലൈലാമ.

എന്നിട്ടും സിനിമയോടു പ്രത്യേക താല്‍പ്പര്യം അദ്ദേഹം കാണിക്കുന്നുവെന്ന് കമല്ഹാസന് പറഞ്ഞു. അബ്ദുള്‍കലാം സേവന പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയതായിരുന്നു ദലൈലാമ. ആത്മീയ കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അതിനോട് പ്രത്യേക താല്‍പ്പര്യമാണെന്ന് താരം പറഞ്ഞു.
അഭിനയ രംഗത്തുള്ള തന്റെ കഴിവ് അഹിംസയുടെ പ്രചരണത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് കമല്‍ഹാസനോട് ദലൈലാമ ഉപദേശിച്ചത്. തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് കമല്ഹാസന് ദൈലലാമയോട് പറയുകയും ചെയ്തു. ദലൈലാമയെ കാണാന്‍ കമല്‍ഹാസനോടൊപ്പം ഗൗതമിയും ഉണ്ടായിരുന്നു.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications