കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ചൈന;ദലൈലാമയെ വച്ച് ഇന്ത്യ കളിച്ചു,ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍

Google Oneindia Malayalam News

ദില്ലി: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലെത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് അനുമതി നല്‍കിയ ഇന്ത്യയുടെ നടപടി പാകൃതമായ നടപടിയാണെന്ന് വിശേഷിപ്പിച്ച ചൈനീസ് മാധ്യമങ്ങള്‍ ചൈന കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശമുന്നയിക്കുന്ന അരുണാചല്‍ പ്രദേശ് ദലൈലാമ സന്ദര്‍ശിക്കുന്നതാണ് ചൈനയെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഇതോടെയാണ് കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന ചൈനയുടെ ഭീഷണി.

ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയെ ആയുധമാക്കി ചൈനയില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നാണ് ചൈന ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ രാഷ്ട്രീയപരമായോ നയതന്ത്രപരമായോ ഇന്ത്യ ലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ കാണുന്നില്ലെന്നും മതത്തിന്റെ ഭാഗമാണെന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലാമയെ വച്ച് കളിയ്ക്കുക വഴി ഇന്ത്യയുടെ അന്തസ്സ് ഇല്ലാതായെന്നും ചൈന ആരോപിയ്ക്കുന്നു.

dalai-lama-arunachal

ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അനുമതി നല്‍കിയ ഇന്ത്യയുടെ നീക്കത്തിന് മുന്നറിയിപ്പുമായി ചൈനയും ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെ ലാമയുടെ സന്ദര്‍ശനം പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അരുണാചല്‍ പ്രദേശിന്റെ ഭൂരിഭാഗവും ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം എന്നാല്‍
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യമായ ഭൂപ്രദേശമാണെന്ന് ഇന്ത്യയും വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

English summary
It further threatened that China could interfere in “turbulent” Kashmir against India’s invitation to the 82-year-old Tibetan leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X