കര്‍ഷക പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നൗദീപ് കൗറിന് ജാമ്യം
ദില്ലി; കര്‍ഷക പ്രക്ഷോഭത്തിനിടെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത ദളിത് സാമൂഹിക പ്രവര്‍ത്തക നൗദീപ് കൗറിന് ജാമ്യം. പഞ്ചാബ് ഹരിയാന ഹൈക്കോടതികളാണ് കൗറിന് ജാമ്യം അനുവദിച്ചത്. ഒരു ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ നിന്നും നൗദീപ് കൗര്‍ പണം ആവശ്യപ്പെട്ടെന്നാരോപിച്ച് ഹരിയാനയിലെ സോനിപാത്തില് നിന്നാണ് നൗദീപ് കൗര്‍ അറസ്റ്റിലാകുന്നത്. നൗദീപ് കൗറിന്റെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചതായും, ഹൈക്കോടതി ജാമ്യം അനുവദിച്ചെന്നും നൗദീപിന്റെ അഭിഭാഷകന് അര്‍ഷ്ദീപ് സിങ് അറിയിച്ചു.
ജനിവരി 12ന് സോനിപാത്ത് പോലീസ് അറസ്റ്റ് ചെയ്ത തന്നെ കസ്റ്റഡിയിലിരിക്കേ ക്രൂരമായി മര്‍ദിച്ചതായി നൗദീപ് കോടതിയെ അറിയിച്ചു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ വ്യാജമാണെന്നും നൗദീപ് കൗര്‍ കോടതിയെ അറിയിച്ചു.23 വയസുകാരിയായ നൗദീപ് കൗറിനെതിരെ വധശ്രമം, പണം തട്ടല്‍, തുടങ്ങിയ കേസുകളാണ് സോനിപാത്ത് പോലീസ് ചുമത്തിയിരിക്കുന്നത്.

സിംഘു അതിര്‍ത്തിയിലെ സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് നൗദീപ് കൗറും സമരത്തിനിറങ്ങിയിരുന്നു. സിംഘുവില്‍ കൗര്‍ പ്രസംഗിക്കുകയും ചെയ്തു. കസ്റ്റഡിയിലിരിക്കെ നൗദീപിനെ പോലീസ് ലൈംഗീകമായി പീഡിപ്പിക്കുകയും, മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന് നേരത്തെ കൗറിന്റെ മാതാവ് വെളിപ്പെടുത്തിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications