കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തിനിടെ അറസ്‌റ്റിലായ ദളിത്‌ ആക്ടിവിസ്റ്റ്‌ നൗദീപ്‌ കൗറിന്‌ ജാമ്യം

Google Oneindia Malayalam News

ദില്ലി; കര്‍ഷക പ്രക്ഷോഭത്തിനിടെ ഹരിയാന പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ദളിത്‌ സാമൂഹിക പ്രവര്‍ത്തക നൗദീപ്‌ കൗറിന്‌ ജാമ്യം. പഞ്ചാബ്‌ ഹരിയാന ഹൈക്കോടതികളാണ്‌ കൗറിന്‌ ജാമ്യം അനുവദിച്ചത്‌. ഒരു ഇന്‍ഡസ്‌ട്രിയല്‍ കമ്പനിയില്‍ നിന്നും നൗദീപ്‌ കൗര്‍ പണം ആവശ്യപ്പെട്ടെന്നാരോപിച്ച്‌ ഹരിയാനയിലെ സോനിപാത്തില്‍ നിന്നാണ്‌ നൗദീപ്‌ കൗര്‍ അറസ്റ്റിലാകുന്നത്‌. നൗദീപ്‌ കൗറിന്റെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചതായും, ഹൈക്കോടതി ജാമ്യം അനുവദിച്ചെന്നും നൗദീപിന്റെ അഭിഭാഷകന്‍ അര്‍ഷ്‌ദീപ്‌ സിങ്‌ അറിയിച്ചു.

ജനിവരി 12ന്‌ സോനിപാത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത തന്നെ കസ്‌റ്റഡിയിലിരിക്കേ ക്രൂരമായി മര്‍ദിച്ചതായി നൗദീപ്‌ കോടതിയെ അറിയിച്ചു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ വ്യാജമാണെന്നും നൗദീപ്‌ കൗര്‍ കോടതിയെ അറിയിച്ചു.23 വയസുകാരിയായ നൗദീപ്‌ കൗറിനെതിരെ വധശ്രമം, പണം തട്ടല്‍, തുടങ്ങിയ കേസുകളാണ്‌ സോനിപാത്ത്‌ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌.

farmer protest

സിംഘു അതിര്‍ത്തിയിലെ സമരം ചെയ്യുന്ന ആയിരക്കണക്കിന്‌ കര്‍ഷകര്‍ക്ക്‌ പിന്തുണയര്‍പ്പിച്ച്‌ നൗദീപ്‌ കൗറും സമരത്തിനിറങ്ങിയിരുന്നു. സിംഘുവില്‍ കൗര്‍ പ്രസംഗിക്കുകയും ചെയ്‌തു. കസ്റ്റഡിയിലിരിക്കെ നൗദീപിനെ പോലീസ്‌ ലൈംഗീകമായി പീഡിപ്പിക്കുകയും, മര്‍ദിക്കുകയും ചെയ്‌തിരുന്നുവെന്ന്‌ നേരത്തെ കൗറിന്റെ മാതാവ്‌ വെളിപ്പെടുത്തിയിരുന്നു.

English summary
Dalit activist nodeep kour got a bail from high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X