കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ദളിതര്‍ക്ക് മര്‍ദ്ദനം; സാഹിത്യകാരന്‍ അവാര്‍ഡ് തിരിച്ച് നല്‍കും...

  • By Vishnu
Google Oneindia Malayalam News

അഹമ്മദാബാദ്: പശുത്തോല്‍ ശേഖരിച്ചതിന് ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തി എഴുത്ത് കാരന്‍ തനിക്ക് ലഭിച്ച അവാര്‍ഡ് സര്‍ക്കാരിന് തിരിച്ച് നല്‍കും. അമൃത്‌ലാല്‍ മക്‌വാനക്കാണ് ദളിതര്‍ക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പുരസ്‌കാരം മടക്കി നല്‍കുന്നത്‌. അമൃത്‌ലാല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരാഴ്ച മുന്പാണ്‌ ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചെടുത്തെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ഗോ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡീയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

Dalit protest Gujarat

ദാസി ജീവന്‍ ശ്രേഷ്ട ദളിത് സാഹിത്യകൃതി പുരസ്‌കാരമണ് അമൃത്‌ലാല്‍ ഗുജറാത്ത് സര്‍ക്കാരിന് തിരികെ നല്‍കുന്നത്. 2013ല്‍ ആണ് പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ പുരസ്‌കാരവും അവാര്‍ഡിനൊപ്പം ലഭിച്ച 25,000 രൂപയും അഹമ്മാദാബാദ് ജില്ലാകളക്ടറെ ഏല്‍പ്പിക്കാനാണ് മക്‌വാനക്കിന്റെ തീരുമാനം.

അമ്പതോളം ഗോ സംരക്ഷണ പ്രവര്‍ത്തകരാണ് ദളിത് യുവാക്കളെ തല്ലിച്ചതച്ചത്. എന്നാല്‍ ഇതില്‍ 16 പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും അക്രമം നടത്തി കറങ്ങി നടക്കുകയാണ്. ഈ സര്‍ക്കാരിലും ഭരണ സംവിധാനത്തിലും പിന്നെ എങ്ങിനെ വിശ്വസിക്കാനാകുമെന്നാണ് അമൃത്‌ലാല്‍ ചോദിക്കുന്നത്.

ബിജെപി നേതാക്കള്‍ക്ക് ദളിതരോട് ഒരു മനസലിവുമില്ല. അവര്‍ അക്രമങ്ങള്‍ തുടരുകയാണ്. അത്‌കൊണ്ട് ദളിതരുടെ പേരില്‍ ലഭിച്ച അവാര്‍ഡ് കൈവശം സൂക്ഷിക്കാന്‍ മനസാക്ഷി അനുവദിക്കില്ലെന്നും അമൃത്‌ലാല്‍ മക്‌വാനക്ക് പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് സമൂഹം ഗുജറാത്തില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

Read More: തടവുകാര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് വിവാദസ്വാമി;ജയിലില്‍ സന്തോഷ് മാധവന് സുഖവാസമൊരുക്കുന്നതാര് ?

Read More: കോടിയേരി ബാലകൃഷ്ണന്‍ അന്ധവിശ്വാസിയോ...സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ ഏലസ് ?

English summary
Amrutlal Makwana, a Dalit writer from Gujarat, announced that he would return the award conferred on him by the state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X