കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ യുവാവിനെ അടിച്ചുകൊന്നു; യുവതികള്‍ക്ക് ക്രൂര മര്‍ദ്ദനം, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ അടിച്ചുകൊല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ രംഗം പകര്‍ത്തി പുറത്തുവിടകയും ചെയ്തിട്ടുണ്ട്. കരാര്‍ ജോലിക്കാരനായ മുകേഷ് സവ്ജി വാനിയയാണ് കൊല്ലപ്പെട്ടതെന്ന് വീഡിയോ പരിശോധിച്ച പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. വാനിയക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്. വാനിയയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

കെട്ടിയിട്ട് മര്‍ദ്ദിച്ചു

കെട്ടിയിട്ട് മര്‍ദ്ദിച്ചു

രാജ്‌കോട്ട് ജില്ലയിലെ ഷാപര്‍ വ്യവസായ മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. അഞ്ച് പേര്‍ ചേര്‍ന്ന് വാനിയയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കെട്ടിയിട്ടാണ് അടിച്ചത്. ഏറെ നേരം മര്‍ദ്ദിച്ചതിന്റെ ഫലമായിട്ടാണ് മരണം.

 വീഡിയോ പ്രചരിച്ചു

വീഡിയോ പ്രചരിച്ചു

സൗരാഷ്ട്ര മേഖലയില്‍ യുവാവിനെ അടിച്ചുകൊല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പോലീസിനും വീഡിയോ ലഭിച്ചു. വീഡിയോയില്‍ കണ്ട രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാനിയക്കൊപ്പം ഭാര്യയുള്‍പ്പെടെ രണ്ടു യുവതികളുമുണ്ടായിരുന്നു.

ആക്രി പെറുക്കുമ്പോള്‍

ആക്രി പെറുക്കുമ്പോള്‍

ഷാപര്‍ വെരാവല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഭാര്യ ജയ, മറ്റൊരു യുവതി സവിത എന്നിവര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് വാനിയയെ അക്രമികള്‍ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മൂന്നു പേരും ചേര്‍ന്ന് റഡാഡിയ വ്യവസായ സ്ഥാപനങ്ങളുടെ അടുത്ത് ആക്രി പെറുക്കുകയായിരുന്നു.

യുവതികളെ മര്‍ദ്ദിച്ചു

യുവതികളെ മര്‍ദ്ദിച്ചു

ഈ സമയമാണ് ഫാക്ടറിയിലെ മൂന്ന് തൊഴിലാളികള്‍ അതുവഴി വന്നത്. യുവതികളെ അഞ്ചു പേരും ചേര്‍ന്ന് ആദ്യം മര്‍ദിച്ചു. ബെല്‍റ്റ് കൊണ്ടാണ് അടിച്ചതെന്ന് ജയ നല്‍കിയ പരാതിയില്‍ പറയുന്നു. അടി കൊണ്ട ജയയും സവിതയും ഓടി രക്ഷപ്പെടുകയായിരുന്നു.

ആളുകള്‍ എത്തുമ്പോഴും

ആളുകള്‍ എത്തുമ്പോഴും

വാനിയയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഫാക്ടറിയുടെ ഗേറ്റില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചതെന്ന് ഷാപര്‍ പോലീസ് ഓഫീസര്‍ രമേശ് സിന്ധു പറഞ്ഞു. ഓടിപ്പോയ യുവതികള്‍ ബന്ധുക്കളെ വിളിച്ച് മടങ്ങിയെത്തുമ്പോഴും മൂന്ന് പേരും ചേര്‍ന്ന് വാനിയയെ മര്‍ദ്ദിക്കുകയായിരുന്നു.

ബോധം നഷ്ടപ്പെട്ടിട്ടും

ബോധം നഷ്ടപ്പെട്ടിട്ടും

ബോധം നഷ്ടപ്പെട്ടിട്ടും അക്രമികള്‍ യുവാവിനെ മര്‍ദ്ദിച്ചുകൊണ്ടിരുന്നു. ബന്ധുക്കള്‍ രാജ്‌കോട്ട് സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വാനിയ മരിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മോഷ്ടാക്കള്‍

മോഷ്ടാക്കള്‍

മോഷ്ടാക്കളെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്ന് പ്രചാരണമുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം തള്ളി. കാരണം പ്രചരിക്കുന്ന വീഡിയോയില്‍ മോഷ്ടക്കളാണെന്ന് തോന്നുന്ന ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്താണ് കൊലപാതകത്തിന് കാരണമെന്നും വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.

പ്രതിഷേധവുമായി കുടുംബം

പ്രതിഷേധവുമായി കുടുംബം

പ്രതികളെ പിടികൂടാന്‍ ആദ്യം പോലീസ് ശ്രമിച്ചിരുന്നില്ല. എന്നാല്‍ പ്രതികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെയാണ് പോലീസ് നടപടികള്‍ വേഗത്തിലാക്കിയത്. കുടുംബാംഗങ്ങള്‍ ആശുപത്രിക്ക് മുമ്പില്‍ തമ്പടിച്ചു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

വീഡിയോ പോസ്റ്റ് ചെയ്ത് പ്രമഖര്‍

വീഡിയോ പോസ്റ്റ് ചെയ്ത് പ്രമഖര്‍

യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുറത്തുവിട്ടിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാക്ടറി മുതലാളിമാരാണ് കൊലപാതകത്തിന് പിന്നിലെന്ന് എംഎല്‍എ ആരോപിച്ചു. കൊലപാതകത്തില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സര്‍ക്കാര്‍ പഠിച്ചിട്ടില്ല

സര്‍ക്കാര്‍ പഠിച്ചിട്ടില്ല

ഗുജറാത്തിലെ ഉനയില്‍ 2016ല്‍ നാല് ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചത് ദേശീയ തലത്തില്‍ വിവാദമായിരുന്നു. പശുവിന്റെ തോലുരിച്ച് വിറ്റുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഗോസംരക്ഷകരെന്ന് പറയുന്നവാണ് അന്ന് ആക്രമണം നടത്തിയത്. പഴയകാല തെറ്റുകളില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്ന് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.

English summary
Rajkot: 40-year-old Dalit rag-picker beaten to death by five men; Shocking Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X