കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

  • By
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലി ജില്ലയിലെ ധനേരിയ ഗ്രാമത്തിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

dalitboy-

പ്രായപൂര്‍ത്തിയാകാത്ത ദളിത് വിഭാഗത്തില്‍ പെട്ട യുവാവ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പ്രദേശവാസികളായ സവര്‍ണ വിഭാഗത്തില്‍ പെട്ടവര്‍ ഇയാളെ കൈയ്യും കാലും കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ക്ഷേത്രത്തില്‍ കയറിയില്ലെന്നും മര്‍ദ്ദിക്കരുതെന്നും കരഞ്ഞ് പറഞ്ഞെങ്കിലും ആക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ട് നിന്ന് ചിലരാണ് മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചെങ്കിലും പോലീസ് നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെ യുവാവിന്‍റെ ബന്ധു പോലീസില്‍ പരാതി നല്‍കി.

<strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!</strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!

അതേസമയം തുടക്കത്തില്‍ നടപടിയെടുക്കാത്തതില്‍ പോലീസിനെതിരെ പ്രതിഷേധം പുകയുന്നുണ്ട്. ഉത്തരാഖണ്ഡില്‍ ഒരുമാസം മുന്‍പേ ഇത്തരത്തില്‍ ദളിത് യുവാവിനെ സവര്‍ണ ജാതിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് സവര്‍ണക്ക് മുന്‍പില്‍ ഭക്ഷ​ണം കഴിച്ചതിനായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വിവാഹ ദിവസം കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെ പേരില്‍ അക്രമത്തിനിരയായ സംഭവവും അടുത്തിടെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

<strong>നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍</strong>നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

English summary
Dalit boy beaten up in Pali near Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X