Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണം ആരോപിച്ച ദളിത് ബാലന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍

ഛാണ്ഡിഗട്ട് : ഫരീദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തിയിട്ട് രണ്ടു കുട്ടികള്‍ വെന്തു മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കെ ഹരിയാനയില്ർ വീണ്ടും ദളിത് ബാലന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച 15 കാരനെ ഹരിയാനയിലെ ഗോഹാന ടൗണിലെ വീട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ കുടുംബം പറയുന്നതിങ്ങനെ ദളിത് ബാലന്‍ മറ്റു മുതിര്‍ന്ന ജാതിക്കാരുടെ പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഗാന്ധിയാ ലോഹാറിലുള്ള കുറച്ച് ആളുകള്‍ കഴിഞ്ഞ ദിവസം കുട്ടിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട് പോലിസ് കസ്റ്റഡിയിലായ കുട്ടി മരിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി വീടിനുള്ളില്‍ മരിച്ചതാണെന്നാണ് പോലിസ് ഭാഷ്യം പോലിസ് കസ്റ്റഡിയിലായിരിക്കെ മരിച്ചതാണെന്നാരോപിച്ച് വീട്ടുക്കാര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തി. കുട്ടിയുടെ മരണത്തിനിടയാക്കിയ പോലിസുക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് കുട്ടിയുടെ മൃതദേഹവുമായി കുടുംബം റോഡില്‍ പ്രതിഷേധിച്ചു.

murder

കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷമാണ് ബാലനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ കഴുത്തില്‍ ഒരു പാടുണ്ട്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കുട്ടി എങ്ങനെ മരിച്ചു എന്ന കാര്യം സ്ഥിരീക്കരിക്കാന്‍ കഴിയുവെന്ന് പോല്‌സ് സൂപ്രണ്ട് അഭിഷേക് ഗാര്‍ഗ് പറഞ്ഞു.പോലിസ് കസ്റ്റഡിയില്‍ മരിച്ചു എന്നാരോപണത്തില്‍ പോലിസുക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാല്‍ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമായ തെളിവ് ലഭിക്കുകയുള്ളുവെന്ന് സൂപ്രണ്ട് പറഞ്ഞു സ്ഥലത്തത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വലിയ പോലിസ് സന്നാഹത്തെ നിര്‍ത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് മേല്‍ജാതിക്കാര്‍ വീട്ടിലേയ്ക്ക് പെട്രോള്‍ ഒഴിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു വൈഭവ്, സഹോദരി ദിവ്യ എന്നിവരെ തീയിട്ട് കൊലപ്പെടുത്തിയത്. അമ്മ രേഖയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അച്ഛന്‍ ജിതേന്ദറിനും സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ഫരീദാബാദില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. ഇതിനിടയിലാണ് ദളിത് ബാലന്റെ മരണവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+