Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതി മാറി പ്രേമിച്ച ദളിത് യുവാവിനെ അടിച്ചുകൊന്നു

പുനെ: ഉയര്‍ന്ന ജാതിക്കാരിയെ പ്രേമിച്ച ദളിത് യുവാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അഹമ്മദ് നഗറിലെ ഖാര്‍ദ വില്ലേജിലാണ് ക്രൂരമായ രീതിയില്‍ യുവാവിനെ കൊലപ്പെടുത്തിയത്. നിതിന്‍ രാജു ആഗെ എന്ന 17 കാരനാണ് കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ധീരജ് പാട്ടീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും നിതിന്‍ രാജുവും തമ്മില്‍ സംസാരിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നത്രെ. ഈ കൂട്ടത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. നിതിന്‍ രാജുവിനെ ഈ സംഘം ആക്രമിക്കുകയായിരുന്നു. വടി കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

maharashtra-map

ആത്മഹത്യയാണ് എന്ന് കരുതിയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിതിനെ ഒരു സംഘം ആളുകള്‍ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്ന സൂചനകള്‍ പോലീസിന് കിട്ടിയത്. പെണ്‍കുട്ടിയുടെ സഹോദരനായ സച്ചിന്‍ ഗോള്‍ക്കര്‍, ഇയാളുടെ കൂട്ടുകാരനായ ഷേസ്രോ യോല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിതിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ചൊവ്വാഴ്ച ബന്ദ് ആചരിച്ചു. ദുരഭിമാനക്കൊലയായി സംഭവത്തെ കാണാനാകില്ല എന്നും പെണ്‍കുട്ടിയുടെ സഹോദരന് പെട്ടെന്നുണ്ടായ കോപത്താല്‍ നടത്തിയ കൊലയാണ് ഇതെന്നും ഡി എസ് പി പാട്ടീല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+