Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടിച്ചെന്ന് ആരോപണം, ദളിത് ബാലന് ക്രൂര ശിക്ഷ നൽകി സവർണർ, വിവസ്ത്രനാക്കി ചൂട് കട്ടയിൽ ഇരുത്തി!

വാര്‍ധ: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ആശ്രമം സ്ഥിതി ചെയ്യുന്ന വാര്‍ധയില്‍ ദളിത് ബാലന് ക്രൂര പീഡനം. മോഷണക്കുറ്റം ആരോപിച്ചാണ് ദളിത് ബാലനെ സവര്‍ണ സമുദായക്കാര്‍ ക്രൂരമായി ശിക്ഷിച്ചത്. മഹാരാഷ്ട്രയിലെ വാര്‍ധയിലെ ആര്‍വിയിലാണ് സംഭവം. അമോല്‍ ദോറെ എന്നയാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സവര്‍ണരുടെ ക്ഷേത്രത്തിന് അകത്ത് കുട്ടിയെ കണ്ടതോടെ നാണയം മോഷ്ടിക്കാന്‍ കയറിയതാണ് എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

കുട്ടിയെ അമോല്‍ ദോറെയുടെ നേതൃത്വത്തില്‍ ആളുകള്‍ പിടിച്ച് കെട്ടി. ശേഷം വസ്ത്രമുരിഞ്ഞ് ചുട്ടുപൊള്ളുന്ന ഇഷ്ടികയില്‍ ഇരുത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പിന്‍ഭാഗം മുഴുവന്‍ പൊള്ളിയിരിക്കുകയാണ്. ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനാണ് താന്‍ അമ്പലത്തിന് അകത്ത് കയറിയത് എന്ന് എട്ട് വയസ്സുകാരന്‍ പറയുന്നു.

dat

തന്നെ ആക്രമിച്ചവര്‍ മദ്യപിച്ചിരുന്നു. അവര്‍ തന്റെ കൈകള്‍ ബന്ധിക്കുകയും ചൂട് ഇഷ്ടികയില്‍ ഇരുത്തുകയുമായിരുന്നു. താന്‍ ഒരു വിധം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ നിലവിളി കേട്ട് അമ്മ എത്തിയെങ്കിലും സവര്‍ണര്‍ അവരെ ചീത്ത വിളിച്ച് ഓടിച്ചു. മാത്രമല്ല കുട്ടിയുടെ അച്ഛനേയും ഇക്കൂട്ടര്‍ തല്ലിച്ചതച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അക്രമികള്‍ക്കെതിരെ കുട്ടിയുടെ അച്ഛന്‍ ആര്‍വി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയം നിയമസഭയില്‍ ഉന്നയിക്കാനിരിക്കുകയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷം. ഗൗരവമായ വിഷയമാണെന്നും കുട്ടി ആക്രമിക്കപ്പെട്ടത് പിന്നോക്ക വിഭാഗത്തില്‍് പെട്ടതായത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ധനജ്ഞയ മുണ്ട പ്രതികരിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി പങ്കജ മുണ്ടെ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+