കൊല്ലപ്പെട്ട ദളിത്ബാലന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞുവെച്ച് പോലീസ്
കൊല്ലപ്പെട്ട ദളിത്ബാലന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞുവെച്ച് പോലീസ്
രാജസ്ഥാന്‍: രാജസ്ഥാനില്‍ കൊല്ലപ്പെട്ട ദളിത് ബാലന്റെ കുടുംബത്തെ കാണാന്‍ പോയ ഭീം ആര്‍മി മേധാവിയെ ചന്ദ്രശേഖര്‍ ആസാദിനെ ജോധ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. അധ്യാപകര്‍ക്ക് കുടിക്കാന്‍ വെച്ച വെള്ളം എടുത്തെന്ന് പറഞ്ഞായിരുന്നു കുട്ടിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ മാസം 20-ന് ആണ് ജലോര്‍ ജില്ലയിലെ സുരാനയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മെഘ്വാള്‍(9)നെ ഉയര്‍ന്ന ജാതിക്കാര്‍ക്കായി വെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്.

അബോധാവസ്ഥയിലായ കുട്ടി ഒരാഴ്ച ആശുപത്രിയില്‍ കിടന്നശേഷമാണ് മരിച്ചത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി 300 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദിലേക്ക് ആണ് കൊണ്ടുപോയത്. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തില്‍ കേസിന്റെ വേഗത്തിലുള്ള അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. ഇരയുടെ കുടുംബത്തിന് എത്രയും വേഗം നീതി ഉറപ്പാക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നല്‍കുമെന്നും ഗെലോട്ട് പറഞ്ഞിരുന്നു..












Click it and Unblock the Notifications