ഉത്തര്‍പ്രദേശില്‍ ദളിത് ദമ്പതികളെ കൊന്നത് 15 രൂപയുടെ ബിസ്‌ക്കറ്റിന്റെ പേരില്‍
ലക്‌നൗ: 15 രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങിയതിലുണ്ടായ തര്‍ക്കത്തില്‍ ദളിത് ദമ്പതികളെ കടക്കാരന്‍ മഴുവിന് വെട്ടി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മെയിനാപൂരിലാണ് സംഭവം. 15 രൂപയുടെ ബിസ്‌ക്കറ്റ് കടത്തിനു വാങ്ങിയ ദമ്പതികള്‍ പണം നല്‍കാന്‍ വൈകിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മെയ്‌നാപൂരില്‍ സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. ഉന്നത ജാതിയില്‍പെട്ട കടക്കാരന്‍ ദളിത് ദമ്പതികളെ തുച്ഛമായ തുകയുടെ പേരില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പെട്ടെന്ന് കോപാകുലനാകുന്ന വ്യക്തിയാണ് കടക്കാരനെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് ജോലിക്കായി പോയ ഭരത് നാഥിനെയും ഭാര്യ മമതയെയും തടഞ്ഞു നിര്‍ത്തി കടക്കാരനായ അശോക് മിശ്ര ബിസ്‌ക്കറ്റിന്റെ പണം ആവശ്യപ്പെടുകയായിരുന്നു. കുറച്ച് സാവകാശം കൂടി വേണമെന്ന് ആവശ്യപ്പെട്ട ദമ്പതികളെ രോഷത്തില്‍ അടുത്തു കിടന്ന മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അശോക് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications