Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനെ വളര്‍ത്താനുള്ള ചെലവ് താങ്ങാനായില്ല, നവജാത ശിശുവിനെ വിറ്റത് 650 രൂപയ്ക്ക്!!!

അഗര്‍ത്തല: കുഞ്ഞിനെ വളര്‍ത്താനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നവജാതശിശുവിനെ 650 രൂപയ്ക്ക് വിറ്റു. ത്രിപുരയിലെ ദളിത് ദമ്പതികളാണ് നവജാത ശിശുവിനെ വിറ്റ് പണം വാങ്ങിയത്. ദാരിദ്ര്യ രേഖയ്ക്ക് താഴയെുള്ള കുടുംബത്തിലാണ് സംഭവം. ഒരു പ്രാദേശിക ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ദാരിദ്ര്യം സഹിക്കാനാവാതെ പെണ്‍കുഞ്ഞിനെ വിറ്റതായിരുന്നു സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. ത്രിപുരയിലെ കമല്‍പുരയിലായിരുന്നു കഴിഞ്ഞ ദിവസം സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പട്ടിണിയും ദാരിദ്ര്യവും മൂലം ജനങ്ങള്‍ ക്ലേശമനുഭവിക്കുമ്പോള്‍ കണക്കുകള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.

നേരത്തെ മകളുടെ വിദ്യാഭ്യാസത്തിനായി ഉഭയ സമ്മതത്തോടെ കുഞ്ഞിനെ വിറ്റ സംഭവവും ത്രിപുരയില്‍ നിന്ന് റിപ്പോര്‍ട്ട ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് കുട്ടിയെ ഗ്രാമത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള അഭോയ്‌നഗര്‍ ഗാമത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ പൊലീസ് മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍:

കാമുകനും കാമുകിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കടത്തിയത് ബൈക്കില്‍?

ജമ്മു കശ്മീര്‍: കുല്‍ഗാമില്‍ ഗ്രനേഡ് ആക്രമണം: അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്

ബര്‍ഹാന്‍ വാനി ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി വാനിയുടെ പിതാവ്

വ്യാജന്മാരെ കുരുക്കും, ദില്ലി വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളിങ്ങനെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+