കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ണര്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി തമിഴ്‌നാട്ടിലെ ദളിതരും!

Google Oneindia Malayalam News

കാരൂര്‍: ഗുജറാത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ദളിതര്‍ സംഘടിക്കുന്നു. തമിഴ്‌നാട്ടില്‍ മതം മാറുമെന്ന ഭീഷണിയുമായാണ് ദളിത് കുടുംബങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. സവര്‍ണ്ണര്‍ ക്ഷേത്രങ്ങളിലേക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്.

പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ അന്ത്യം, സംഭവിച്ചത് ഇങ്ങനെ..പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ അന്ത്യം, സംഭവിച്ചത് ഇങ്ങനെ..

തമിഴ്‌നാട്ടിലെ വേദാരണ്യത്തെയും കാരൂരിലെയും ഇരുന്നൂറ്റി അമ്പതോളം ദളിത് കുടുംബങ്ങളാണ് സവര്‍ണരുടെ വിലക്കില്‍ മനംനൊന്ത് മതം മാറുമെന്ന് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് പഴങ്ങല്ലി മേഡില്‍ തര്‍ക്കം. ക്ഷേത്രാഘോഷം നടത്താന്‍ സവര്‍ണര്‍ അനുവദിക്കുന്നില്ലെന്നാണ് വേദാരണ്യത്തെ പഴങ്ങല്ലി മേഡിലുള്ള ഇരുന്നൂറോളം ദളിത് കുടുംബങ്ങളുടെ ആക്ഷേപം.

Tamil Nadu Map

ഭദ്രകാളി അമ്മന്‍ ക്ഷേത്രം മുമ്പ് തങ്ങളുടെ പ്രദേശത്തായിരുന്നെന്നും കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വെള്ളപൊക്കത്തെ തുടര്‍ന്നാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയതെന്നും ദളിതര്‍ പറയുന്നു. ക്ഷേത്രത്തിന്റെ മുന്‍ സ്ഥാനം തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഞങ്ങളുടെ കൈവശമില്ല. പൂര്‍വ്വീകര്‍ പറഞ്ഞ അറിവേ നമുക്കുള്ളൂ. അഞ്ച് ദിവസം നീണ്ട ക്ഷേത്രോത്സവത്തിലെ ഒരു ദിനം ആഘോഷിക്കാന്‍ അനുവദിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നാണ് ആവര്‍ പറയുന്നത്.

ദളിത് യുവാക്കളെ തല്ലിച്ചതച്ചു; മര്‍ദ്ദനം ബൈക്കോടിച്ച് മുന്നില്‍കയറിയതിന് !!!ദളിത് യുവാക്കളെ തല്ലിച്ചതച്ചു; മര്‍ദ്ദനം ബൈക്കോടിച്ച് മുന്നില്‍കയറിയതിന് !!!

പ്രദേശത്തെ മഹാശക്തി അമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നാണ് കാരൂരിലെ നാഗമ്പള്ളിയിലെ മുപ്പത്തഞ്ചിലധികം ദളിത് കുടുംബങ്ങളുടെ പരാതി. ക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങളും പണം നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. മതം മാറുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് അംഗങ്ങള്‍ തങ്ങളെ കാണാന്‍ വന്നിരുന്നെന്ന് ദളിതര്‍ അവകാശപ്പെടുന്നു.

English summary
Alleging that they were denied entry into temples, around 250 Dalit families in Vedaranyam and Karur on Monday threatened to convert to Islam. While around 200 Dalit families of Pazhangallimedu in Kallimedu near Vedaranyam, claim they are being denied the right to conduct the temple festival, more than 35 Dalit families in Nagampalli near Malaikovilur in Karur allege that they have been barred from entering the Mahasakhthi Amman temple in their locality, which they claim was built using their contributions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X