കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബദ്ധവശാല്‍ ബ്രാഹ്മണനെതൊട്ട ദളിത് കുടുംബത്തിന് ക്രൂരമര്‍ദ്ദനം

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ഇന്ത്യയില്‍ ഇപ്പോഴും ജാതിവ്യവസ്ഥ ക്രൂരമായി നിലനില്‍ക്കുന്നിന്റെ തെളിവുകള്‍ വീണ്ടും പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍നിന്നും ഇത്തവണ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ബ്രാഹ്മണനെ അബദ്ധവശാല്‍ തൊട്ടതിനെ തുടര്‍ന്ന് ഒരു ദളിത് കുടുംബത്തിനെ ക്രൂരമായമര്‍ദ്ദനത്തിനിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

ആഗ്രയിലെ പിന്‍ഹത് മേഖലയിലെ ക്യൂരി ഗ്രാമത്തിലായിരുന്നു സംഭവം. വാല്മീകി ജാതിയില്‍പ്പെട്ട ഒരു കുടംബത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. കുടുംബത്തിലെ കുട്ടി അടുത്തുള്ള സ്വീറ്റ് ഷോപ്പില്‍ നിന്നും മധുരപലഹാരങ്ങള്‍ വാങ്ങിയതിനുശേഷം പണം നല്‍കുന്നതിനിടെ ഷോപ്പുടമയായ അനില്‍ ശര്‍മ എന്ന ബ്രാഹ്മണന്റെ കൈയ്യില്‍ അബദ്ധത്തില്‍ തൊട്ടതാണ് അക്രമത്തിന് കാരണമായത്.

uttarpradeshmap

ഷോപ്പില്‍വെച്ചുതന്നെ കുട്ടിയ ഷോപ്പുടമ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കുകളുമായി വീട്ടില്‍ തിരിച്ചത്തിയ കുട്ടയെ കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യമറിയുന്നത്. ഉടന്‍ സ്ത്രീകളില്‍ ചിലര്‍ സംഘടിച്ച് കടയ്ക്കുമുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധത്തിനുശേഷം ഇവര്‍ വീട്ടില്‍ മടങ്ങിയശേഷം അനിലിന്റെ നേതൃത്വത്തില്‍ ഒരുസംഘം അക്രമികളുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു.

വടികളുമായെത്തിയവര്‍ വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും സ്ത്രീകളെ മര്‍ദ്ദിക്കുകയും ചെയ്തു. കല്യാണത്തില്‍ പങ്കുകൊള്ളാനെത്തിയ ഗര്‍ഭിണിയെയും അക്രമികള്‍ വെറുതെവിട്ടില്ല. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദളിതരെ മര്‍ദ്ദിച്ചതില്‍ പ്രദേശത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

English summary
Dalit family beaten up for accidentally touching, Dalit family beaten by Brahmin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X