കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരമായി മർദ്ദിച്ച് റോഡിലൂടെ നടത്തിച്ചു! മൂത്രം കുടിപ്പിക്കാനും ശ്രമം; ദളിത് കർഷകന് നേരെ ആക്രമണം...

ഉത്തർപ്രദേശിലെ ബാദ്വാനിലെ സീതാറാം വാൽമീകി എന്നയാളാണ് ഉയർന്ന ജാതിക്കാരായ കർഷകരുടെ അതിക്രമത്തിന് ഇരയായത്.

Google Oneindia Malayalam News

ലഖ്നൗ: ഉത്തർപ്രദേശിൽ ദളിത് കർഷകന് നേരെ ഉയർന്ന ജാതിക്കാരുടെ ആക്രമണം. ഉയർന്ന ജാതിക്കാരുടെ കൃഷിയിടത്തിൽ കൊയ്ത്ത് നടത്താൻ വിസമ്മതിച്ചതിനാണ് ദളിത് കർഷകനെ ക്രൂരമായി മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്.

ഉത്തർപ്രദേശിലെ ബാദ്വാനിലെ സീതാറാം വാൽമീകി എന്നയാളാണ് ഉയർന്ന ജാതിക്കാരായ കർഷകരുടെ അതിക്രമത്തിന് ഇരയായത്. കർഷകനായ സീതാറാം വാൽമീകി കൊയ്ത്ത് നടത്താൻ വിസമ്മതിച്ചതാണ് ഉയർന്ന ജാതിക്കാരായ കർഷകരെ പ്രകോപിപ്പിച്ചത്. സീതാറാം വാൽമീകിയെ കൂട്ടംചേർന്ന് മർദ്ദിച്ച ഉയർന്ന ജാതിക്കാർ മൂത്രം കുടിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

 തുടർക്കഥ...

തുടർക്കഥ...

ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നിത്യസംഭവമായ ഉത്തർപ്രദേശിൽ തന്നെയാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന ഈ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ബാദ്വാനിൽ ഒരു ചെറിയ ഫാമും കൃഷിയിടവുമുള്ള ദളിത് കർഷകനാണ് സീതാറാം വാൽമീകി. കഴിഞ്ഞദിവസം വാൽമീകി സ്വന്തം കൃഷിയിടത്തിൽ വിളപ്പെടുപ്പിന് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വന്തം കൃഷിയിടത്തിൽ വിളപ്പെടുപ്പ് നടത്തുന്നതിന് മുൻപ് തങ്ങളുടെ കൃഷിയിടത്തിലെ കൊയ്ത്ത് നടത്തണമെന്ന് ഉയർന്ന ജാതിക്കാരായ കർഷകർ വാൽമീകിയോട് ആവശ്യപ്പെട്ടിരുന്നു.

 മർദ്ദിച്ചു...

മർദ്ദിച്ചു...

എന്നാൽ ഉയർന്ന ജാതിക്കാരുടെ കൃഷിയിടത്തിൽ സൗജന്യമായി കൊയ്ത്ത് നടത്തണമെന്ന ആവശ്യത്തോട് വാൽമീകി വിസമ്മതിച്ചു. ഇതോടെയാണ് ഉയർന്ന ജാതിക്കാരായ കർഷകർ സീതാറാം വാൽമീകിയെ ക്രൂരമായി മർദ്ദിച്ചത്. ഗ്രാമത്തിലെ വഴികളിലൂടെ സീതാറാം വാൽമീകിയെ മർദ്ദിച്ചവശനാക്കി നടത്തിക്കൊണ്ടുപോയി. ചെരിപ്പ് കൊണ്ടും ഇയാളെ അടിച്ചു. ഇതിനിടെ സീതാറാം വാൽമീകിയുടെ മീശ പിഴുതെടുക്കാനും മൂത്രം കുടിപ്പിക്കാനും ശ്രമിച്ചു.

 ഭാര്യയുടെ ഇടപെടൽ...

ഭാര്യയുടെ ഇടപെടൽ...

ഭർത്താവിനെ മർദ്ദിച്ചെന്ന വിവരമറിഞ്ഞ സീതാറാം വാൽമീകിയുടെ ഭാര്യയാണ് സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയത്. എന്നാൽ മൂന്ന് ദിവസം മുൻപുണ്ടായ സംഭവത്തിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സീതാറാം വാൽമീകിയുടെ പരാതിയിൽ നാല് കർഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. വിജയ് സിങ്, വിക്രം സിങ്, സോംപാൽ സിങ്, പിങ്കു എന്നിവർക്കെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 ദളിതർക്കെതിരെ...

ദളിതർക്കെതിരെ...

ദളിതർക്കെതിരായ അതിക്രമങ്ങൾ ഉത്തരേന്ത്യയിൽ തുടർക്കഥയാവുകയാണെന്നാണ് ബാദ്വാനിലെ സംഭവവും ചൂണ്ടിക്കാണിക്കുന്നത്. ഏപ്രിൽ മാസത്തിൽ മാത്രം വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിതർക്കെതിരായ അതിക്രമങ്ങളിൽ ഒട്ടേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉയർന്ന ജാതിക്കാരുടെ അതിക്രമങ്ങളും മർദ്ദനവും ആവർത്തിക്കുന്നതിനാൽ ദളിത് വിഭാഗത്തിൽ നിന്ന് ഒട്ടേറെപേർ ബുദ്ധമതത്തിലേക്ക് മാറുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...

പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!

English summary
dalit farmer beaten and forced to drik urine in uttar pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X